CovidKerala NewsLatest NewsLocal NewsNews
വയനാട്ടിൽ കോവിഡ് രോഗി ചാടിപ്പോയി.

വയനാട് ജില്ലയിലെ ദ്വാരക സി.എഫ്.എൽ .ടി .സി യിൽ പ്രവേശിപ്പിച്ചിരുന്ന കോവിഡ് രോഗിയെ കാണാതായി. കർണ്ണാടക
ചാമരാജ്നഗർ സ്വദേശി ആയ സെയ്ദ് ഇർഷാദ് എന്നയാളെയാണ് തിങ്കളാഴ്ച വൈകിട്ട് 7.30 മണിമുതൽ കാണാതായി ആരോഗ്യ വകുപ്പ് അധികൃതർ പോലീസിൽ പരാതി നൽകിയത്. ഇയാളെ ആഗസ്റ്റ് 27നാണ് കോവിഡ് പോസിറ്റീവായി സി എഫ് എൽടിസിയിൽ പ്രവേശിപ്പിക്കുന്നത്. മാനന്തവാടി പോലീസ് അന്വേഷണം നടത്തി വരുകയാണ്.