DeathKerala NewsLatest NewsLocal NewsNews
ഗർഭിണിയായ വീട്ടമ്മ ബസ് കയറുന്നതിനിടെ റോഡിൽ വീണ് മരിച്ചു.

കണ്ണൂർ നെടുംപൊയിൽ വാരപീടികയിൽ ഗർഭിണിയായ വീട്ടമ്മ ബസ് കയറുന്നതിനിടെ റോഡിലേക്ക് വീണ് മരിച്ചു. പെരുംന്തോടിയിലെ കുരീക്കാട് മറ്റത്തിൽ ബിനുവിനെ ഭാര്യ ദിവ്യയാണ് മരിച്ചത്. വസ്ത്രം കാലിൽ കുടുങ്ങി റോഡിൽ തലയടിച്ച് വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ദിവ്യ ബുധനാഴ്ച രാവിലെ ഏഴുമണിയോടെ ജോലിസ്ഥലത്തേക്ക് പോകുന്നതിനായി ബസ് കയറുന്നതിനിടെ ആണ് അപകടം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവ്യ ആറുമാസം ഗർഭിണിയാണ്.