വക്കീലന്മാരെ കൊണ്ട് വന്ന് ഖജനാവ് മുടിച്ചു ; 10 കോടി പൊടിച്ചു,കേസുകളെല്ലാം പൊട്ടി…!

കേരളത്തിന് സ്വന്തമായി അഭിഭാഷകർ ഉണ്ടായിരുന്നിട്ടും പിണറായിക്ക് കേസ് വാദിക്കണം എങ്കിൽ അങ്ങ് ഡൽഹിയിൽ നിന്നും ആള് വരണം .. എന്നാൽ സർക്കാരിനായി വാദിക്കാൻ പണം വാരിയെറിഞ്ഞു ആളെ കൊണ്ട് വന്നിട്ടും കേസുകൾ എല്ലാം പൊട്ടി പാളീസായി ..കേരളത്തിന് സ്വന്തമായി എ.ജി. ഉള്‍പ്പെടെ 132 അഭിഭാഷകര്‍ ആണ് ഉള്ളത്. എന്നിട്ടും കേസ് വാദിക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിന്നും, പത്ത് കോടിയോളം രൂപ ചെലവിട്ടാണ് അഭിഭാഷകരെ ഇറക്കുമതി ചെയ്തിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ കേസുകളില്‍ ഹൈക്കോടതിയില്‍ ഹാജരായ സുപ്രീം കോടതി അഭിഭാഷകര്‍ക്ക് നല്‍കിയത് 4,74,70,000 രൂപയാണ് . സുപ്രീം കോടതിയില്‍ ഹാജരായ സ്വകാര്യഅഭിഭാഷകര്ക്ക് നല്‍കിയത് 9.65 കോടിയിലധികം. തുക ഇനിയും കൂടിയേക്കും. കാരണം പല അഭിഭാഷകരും ഇതുവരെ ബില്ല് സമര്‍പ്പിച്ചിട്ടില്ല എന്നാണ് അറിയുന്നത്.
അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെ നിലവില്‍ 132 സര്‍ക്കാര്‍ അഭിഭാഷകരുണ്ടായിട്ടും അവരെ വിലയ്ക്കെടുക്കാതെ ആണ് സർക്കാരിന്റെ സുപ്രീം കോടതിയിൽ ചെന്നുള്ള പണം വാരി എറിഞ്ഞുള്ള വലി. എന്നിട്ട് കേസുകൾ എല്ലാം തോറ്റമ്പിയിട്ടു എന്നതാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. താമസം, യാത്രാബത്ത എന്നിവ അടക്കമുള്ള ചെലവുകള്‍ പുറമെയാണ് ഈ പത്ത് കോടി എന്നതാണ് കണക്കുകൾ പറയുന്നത്. എന്നിട്ടും നല്ലൊരു ശതമാനം കേസുകളിലും സര്‍ക്കാര്‍ തോറ്റു. വീണ്ടും കേസുകള്‍ വാദിക്കാന്‍ സുപ്രീം കോടതി അഭിഭാഷകരെ തേടി അലയുകയാണ് ഇടതു സര്‍ക്കാര്‍. പെരിയ ഇരട്ടകൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്നുള്ള ആവശ്യത്തിന് തടയിടാന്‍ അഭിഭാഷകനു നല്‍കിയത് രണ്ടുകോടിയോളം രൂപ. സരിത കേസില്‍ ഹാജരായ സുപ്രീം കോടതി അഭിഭാഷകന് രഞ്ജിത്ത് കുമാറിന്റെ ഫീസ് 1.20 കോടി. ഇറക്കുമതി ചെയ്ത ആശുപത്രി ഉപകരണത്തിന് നിശ്ചയിച്ച 90,000 രൂപയുടെ നികുതി പിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിവരെയെത്തിയ കേസില്‍ സുപ്രീം കോടതി അഭിഭാഷകന് നല്കിയ ഫീസ് 47.25 ലക്ഷം.അതേ സമയം, ഹാരിസണ്‍സ് മലയാളം കമ്പനിക്കെതിരായ കേസുകളില്‍ സര്‍ക്കാരിനുവേണ്ടി വാദിച്ച സര്‍ക്കാര്‍ അഭിഭാഷക സുശീലാ ഭട്ടിന് നല്‍കിയിരുന്നത് നക്കാപ്പിച്ച. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സുശീലാ ഭട്ടിനെ മാറ്റിയശേഷം പകരം റവന്യൂ വകുപ്പ് പ്ലീഡറായി നിയമിച്ചത് സി.പി.ഐ മുന്‍ നേതാവ് മീനാക്ഷി തമ്പാന്റെ മകന് രഞ്ജിത്ത് തമ്പാനെ. തമ്പാന് തോറ്റ കേസില്‍ പകരക്കാരനായി വാദിക്കാന്‍ എത്തിയ സുപ്രീം കോടതി അഭിഭാഷകന് ജയ്ദീപ് ഗുപ്തയ്ക്ക് രണ്ടു സിറ്റിങ്ങിന് നല്‍കിയത് ലക്ഷങ്ങള്‍.
തോറ്റു തൊപ്പിയിട്ട ഹാരിസണ്‍സ് കേസിന്റെ തുടര്‍ അന്വേഷണത്തെപ്പറ്റി അധികൃതര്‍ക്ക് അനക്കമില്ല.സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഒരു മാസം ശമ്പളമായി മാത്രം നല്‍കുന്നത് 1.49 കോടി രൂപ. പുറമേ ഓഫീസും കാറും അടങ്ങിയ സംവിധാനങ്ങളും. അഡ്വക്കറ്റ് ജനറല്‍, രണ്ട് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍മാര്‍, ഡയറക്റ്റര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്, സ്റ്റേറ്റ് ആറ്റോര്‍ണി, അഡീഷണല്‍ ഡയറക്റ്റര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് എന്നീ ആറുപേര്‍ മാത്രം പ്രതിമാസം വാങ്ങുന്നത് 2,30,000 രൂപ. അഡ്വക്കറ്റ് ജനറലിന് കാബിനറ്റ് റാങ്ക് നല്കിയതും സര്‍ക്കാര്‍ അഭിഭാഷകരുടെ ഫീസ് കുത്തനെ ഉയര്‍ത്തിയതും എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നശേഷമാണ്. കേരളം ഇങ്ങനെ മുടിക്കാനും ജനങളുടെ നികുതി വാരി വിതറലുമാണ് തമ്പ്രാക്കന്മാരുടെ പണി. കേരളത്തിന് സ്വന്തമായി പ്രതിമാസം 1,20,000 രൂപ വാങ്ങിക്കുന്ന 20 അഭിഭാഷകരും 1,10,000 രൂപ വാങ്ങിക്കുന്ന 54 പേരും 1,00,000 രൂപ വാങ്ങിക്കുന്ന 52 പേരുമാണ് ഗവ.പ്ലീഡര്‍മാരുടെ കൂട്ടത്തിലുള്ളത്. ഇതിന് പുറമെ സുപ്രീം കോടതിയിലും മൂന്ന് സീനിയര്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ട്. ഇവര്‍ക്ക് മൂന്നു പേര്‍ക്കും കൂടി കഴിഞ്ഞ നാലു വര്‍ഷം ശമ്പള ഇനത്തില്‍ ചെലവഴിച്ചത് 2,63,82,064 രൂപയാണ്.
ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴും തങ്ങളുടെ മുന്നണിയിലെ പാര്‍ട്ടികളാണ് അഭിഭാഷകരെ തീരുമാനിക്കുന്നത്. കഴിവോ നിലവിലുള്ള കേസിലെ കക്ഷികളെക്കുറിച്ചോ ആരും അന്വേഷിക്കാറില്ല. പലരും സര്‍ക്കാരിനെതിരായ കേസ് നടത്തിക്കൊണ്ടിരിക്കുമ്പോഴാകും സര്‍ക്കാറിന്റെ അഭിഭാഷകനായി മാറുന്നത് എന്നതാണ് മറ്റൊരു രസകരമായ വസ്തുത. എന്തായാലും സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷം ആണെങ്കിലും ഖജനാവിൽ ഉള്ളത് കൂടി ഒരു മടിയുമില്ലാതെ മുടിക്കാൻ സർക്കാർ കൂടെ തന്നെ ഉണ്ട്.