ഇനിയും ആക്രമണമാണ് ഉദ്ദേശമെങ്കിൽ ചൈന ഞെട്ടും. ഒരു ആണവ യുദ്ധത്തിന് പോലും തയ്യാറായി ഇന്ത്യൻ സൈന്യം.

അതിർത്തിയിൽ പ്രകോപനമുണ്ടാക്കി ഇന്ത്യൻ ഭൂപ്രദേശം കാർന്നു തിന്നാമെന്ന മോഹം ചൈനക്ക് വേണ്ട. അത് നടക്കില്ല. ആത്തരത്തിലുള്ള ഏതു തരം, പ്രകോപനവും നീക്കവും, ഇന്ത്യയുടെ ചുണക്കുട്ടികൾ തകർക്കും. അവർക്ക് ഇനി അതിനായി ആരോടും ചോദിക്കേണ്ടതില്ല. അവർ തിരിച്ചടിക്കും. ആണവ യുദ്ധമുണ്ടായാല്‍ പോലും അതിനെ നേരിടാന്‍ സൈന്യത്തിന് കഴിയുമെന്നാണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരിക്കുന്നത്. അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്നതിനിടെ കരസേനാ മേധാവി ജനറൽ എം.എം. നരവനെ ലേയിലും വ്യോമസേനാ മേധാവി ആർ.കെ.എസ്. ഭദൗരിയ സിക്കിമിലും അരുണാചൽപ്രദേശിലും സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തുകയുണ്ടായി. ശക്തമായ നടപടികൾക്ക് ഇന്ത്യ ഒരുങ്ങുന്നതിന്റെ സൂചനയായാണ് ഇതു വിലയിരുത്തപ്പെടുന്നത്.പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തേക്കു കടന്നുകയറാനുള്ള ചൈനയുടെ നീക്കം പരാജയപ്പെടുത്തിയ ഇന്ത്യ മലനിരകളിലും മറ്റു തന്ത്രപ്രധാന മേഖലകളിലും സേനാ സാന്നിധ്യവും നിരീക്ഷണവും ഇന്ത്യ ശക്തമാക്കിയിരിക്കുകയാണ്.
അതിര്‍ത്തിയിലെ ഏതു പ്രകോപനവും നേരിടാന്‍ ഇന്ത്യൻ സൈന്യത്തിന് കഴിയും. ചൈനയും പാക്കിസ്ഥാനും അതിര്‍ത്തികളില്‍ പ്രകോപനം സൃഷ്ടിക്കുകയാണ്. വടക്ക്-കിഴക്ക് ഭാഗത്ത് ഇന്ത്യ വലിയ വെല്ലുവിളികളാണ് ഇപ്പോൾ നേരിടുന്നത്. ഇതിന് തക്കതായ ഭാഷയില്‍ മറുപടി നല്‍കാന്‍ ശേഷി സൈന്യത്തിനുണ്ടെന്നു സംയുക്ത സൈനിക മേധാവി പറഞ്ഞിട്ടുണ്ട്.. അതിര്‍ത്തിയിലെ ഭീഷണികളെ നേരിടാന്‍ ഇന്ത്യ കൃത്യമായ കര്‍മ്മ പദ്ധതി തയാറാക്കി ക്കഴിഞ്ഞു. ആക്രമണം ഉണ്ടായാല്‍ ശക്തമായ പ്രത്യാക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പും ബിപിന്‍ റാവത്ത് ചൈനക്ക് നൽകിയിരിക്കുകയാണ്. ഇതിനായുള്ള അനുമതി അതിര്‍ത്തികളിലെ സേനാവിഭാഗങ്ങൾക്ക് ഇന്ത്യ നൽകി. സൈന്യത്തിന്റെ നയത്തില്‍ പുതിയ മാറ്റമുണ്ടാക്കി കൊണ്ടാണ്,ചോദിക്കാതെ തന്നെ തിരിച്ചടിക്കാമെന്നുള്ള സമ്പൂർണ്ണ പിന്തുണ ഇന്ത്യ സൈന്യത്തിന് നൽകിയിരിക്കുന്നത്. പോര്‍മുഖത്ത് നില്‍ക്കുന്നവര്‍ക്ക് ഇത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതിനായിട്ടാണിത്. ചൈന പാക് അധീന കശ്മീരിന് വലിയ സാമ്പത്തിക പിന്തുണ നല്‍കുകയാണ്. പാകിസ്താന് സൈനിക-നയതന്ത്ര സഹായവും നല്‍കുന്നത് ചൈനയാണ്. ഇത് ഇന്ത്യയെ കൂടുതല്‍ കരുതലെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണെന്നാണ് ബിപിന്‍ റാവത്ത് പറഞ്ഞിരിക്കുന്നത്. ചൈനയെയും-പാക്കിസ്ഥാനെയും ഒരേസമയം നേരിടാന്‍ ഇന്ത്യക്കാവുമെന്നും, ബിപിന്‍ റാവത്ത് പറഞ്ഞിട്ടുണ്ട്.
പാംഗോങ് തടാകത്തിന്റെ വടക്കൻ കരയിലും ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിച്ചിരിക്കുകയാണ്.
അരുണാചലിലും സിക്കിമിലും നിയന്ത്രണരേഖയ്ക്കു സമീപത്തെ തന്ത്രപ്രധാന വ്യോമതാവളങ്ങൾ സന്ദർശിച്ച വ്യോമസേനാ മേധാവി, അതീവ ജാഗ്രത പുലർത്താൻ സൈന്യത്തോട് നിർദേശിച്ചു. വ്യോമസേനയുടെ മുൻനിര യുദ്ധവിമാനങ്ങൾ ഇവിടങ്ങളിൽ സുസജ്ജമായി നിൽക്കുന്നുണ്ട്.
ഇതിനിടെ , അതിർത്തിയിൽ നടന്ന ഇന്ത്യ – ചൈന ബ്രിഗേഡ് കമാൻഡർതല ചർച്ചകള്‍ ഫലം കണ്ടില്ല. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് അതിർത്തിയിലേക്ക് പരിശീലനം സിദ്ധിച്ച ഡോഗ് സ്ക്വാഡിനെയും എത്തിച്ചിട്ടുണ്ട്.
ശത്രുവിനെ നേരിടാൻ പരിശീലനം സിദ്ധിച്ച നായ്ക്കളുടെ യൂണിറ്റ് ചൈന അതിർത്തിയിൽ സജ്ജമാക്കിയിരിക്കുന്നു. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി). പട്രോളിങ് സംഘങ്ങൾക്കൊപ്പം ഇനി മുതൽ 4 നായ്ക്കളും ഉണ്ടാകും; ഓരോ നായയ്ക്കും 2 വീതം പരിശീലകരും ഉണ്ട്.
അതേസമയം, ഇന്ത്യയ്ക്കെതിരെ അതിർത്തിയിൽ പടനീക്കം നടത്തുന്ന ചൈന കൂടുതൽ സ്ഥലങ്ങളിൽ താവളങ്ങൾ നിർമിക്കാൻ ഒരുങ്ങുന്നതായി പെന്റഗൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാൻ, മ്യാൻമർ, ശ്രീലങ്ക എന്നീ അയൽരാജ്യങ്ങളിലടക്കം സേനാതാവളങ്ങൾ നിർമിക്കാനാണു നീക്കമെന്ന് യുഎസ് കോൺഗ്രസിനു പെന്റഗൺ സമർപ്പിച്ച ചൈനയുടെ സൈനിക, സുരക്ഷാ നീക്കങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ പരാമർച്ചിരിക്കുന്നു. തായ്‌ലൻഡ്, സിംഗപ്പൂർ, ഇന്തൊനീഷ്യ, കെനിയ, സെയ്ഷൽസ്, ടാൻസനിയ, അംഗോള, തജിക്കിസ്ഥാൻ എന്നിവിടങ്ങളിലും താവളങ്ങൾക്കായി ചൈന ശ്രമം നടത്തിവരുകയാണ്.
ഇന്ത്യയ്ക്കു ചുറ്റും ചൈന സേനാതാവളങ്ങൾ ഒരുക്കുന്നതിനെ ഗൗരവമായി കാണണമെന്ന് മുൻ പ്രതിരോധമന്ത്രിയും എൻസിപി നേതാവുമായ ശരദ് പവാർ പറഞ്ഞിട്ടുണ്ട്. നേപ്പാളിനെയും മ്യാൻമറിനെയും ശ്രീലങ്കയെയും ചൈന ഉപയോഗപ്പെടുത്തുന്നത് നയതന്ത്ര ഇടപെടലുകളിലൂടെ തടയണമെന്നും ശരദ് പവാർ ആവശ്യപ്പെട്ടു.