Editor's ChoiceKerala NewsLatest NewsLocal NewsNews

മെട്രോ നിരക്കിൽ ഇളവുകൾ, സ്ളാബുകൾ 4 ആയി കുറച്ചു.

മെട്രോ നിരക്കുകളിൽ ഇളവ്‍ പ്രഖ്യാപിച്ചു. 6 സ്ലാബുകളായിരുന്ന നിരക്കുകൾ 4 ആയി കുറച്ചു. 10, 20, 30, 50 എന്നിങ്ങനെയാകും പുതിയ നിരക്കുകൾ. നേരത്തെ ഇത് 10, 20, 30, 40, 50, 60 എന്നിങ്ങനെയായിരുന്നു. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ 20 രൂപ ടിക്കറ്റ് എടുക്കുന്ന ഒരാൾക്ക് 5 സ്റ്റേഷനുകൾ വരെ സഞ്ചരിക്കാം. 30 രൂപയ്ക്കു 12 സ്റ്റേഷനുകൾ വരെയും 50 രൂപയ്ക്കു 12 സ്റ്റേഷനുകളിൽ കൂടുതലും സഞ്ചരിക്കാൻ കഴിയും.

കൊച്ചി വൺ കാർഡുള്ളവർക്കു 10 ശതമാനം ഇളവു ലഭിക്കും. വീക്ക് ഡേ പാസ് 125 രൂപ 110 , വീക്കെൻഡ് പാസ് 250 രൂപ 220 എന്നിങ്ങനെയാണു കുറച്ചത്. കോവിഡ് സാഹചര്യം കണക്കിലെടുത്താണു നിരക്ക് കുറച്ചതെന്നു അധികൃതർ പറഞ്ഞു. കൊച്ചി വൺ കാർഡിന്റെ കാലാവധി കഴിഞ്ഞവർക്കു പ്രത്യേക ഫീസില്ലാതെ പുതിയ കാർഡ് നൽകുമെന്നു കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു.
കാലാവധി കഴിഞ്ഞ കാർഡുകളിലെ ബാലൻസ് പുതിയ കാർഡുകളിലേക്കു മാറ്റി നൽകും. ലോക്ഡൗൺ കാലത്തു യാത്ര ചെയ്യാതിരുന്നതു മൂലം ആർക്കും പണം നഷ്ടമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഉപയോക്താക്കൾക്കും കൊച്ചി വൺ കാർഡുകൾ 7 മുതൽ ഒക്ടോബർ 22 വരെ 150 രൂപ ഇഷ്യൂൻസ് ഫീസില്ലാതെ വാങ്ങാൻ അവസരമുണ്ട്. വാർഷിക ഫീസായി 75 രൂപയും റീചാർജ് ഫീസായി 5 രൂപയും ഈടാക്കും. ഷോപ്പിങ് ഓഫറുകളും കാർഡുകളിൽ ലഭ്യമാണ്. ടോൾ ഫ്രീ നമ്പർ: 1800 425 0355.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button