കോവിഡിന് ഹോമിയോ മരുന്ന് കഴിച്ചവര്‍ക്ക് രോഗം പെട്ടെന്ന് ഭേദമായെന്ന് ആരോഗ്യമന്ത്രി സമ്മതിക്കുന്നു.

കോവിഡ് വാരാതിരിക്കാനും, വൈറസ് ബാധിതരായാൽ പെട്ടെന്ന് നെഗറ്റീവ് ആകാനും ഹോമിയോ മരുന്ന് ഫലപ്രദമെന്നു തെളിയുന്നു.
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവെന്ന് പ്രശസ്ത സിനിമ സംവിധായകനും, ഡി എം ഒയും കൂടിയായ ഡോക്ടർ ബിജുവിന്റെ പഠനം. സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് രോഗം വേഗത്തില്‍ ഭേദമായിട്ടുള്ളതായും, മൂന്നോ നാലോ ദിവസം കൊണ്ടാണ് രോഗ ബാധിതർ നെഗറ്റീവായതായി തെളിഞ്ഞതായും ബിജുവിന്റെ പഠനം തെളിഞ്ഞതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഹോമിയോ വകുപ്പിലെ ഡി.എം.ഒ ആയ ഡോക്ടർ ബിജു മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകൻ കൂടിയാണ്.

കോവിഡ് 19 പശ്ചാത്തലത്തിൽ കേന്ദ്ര ആയുഷ് മന്ത്രാലയം പുറപ്പെടുവിക്കുകയും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രതിരോധ മാർഗമായി സ്വീകരിക്കുകയും ചെയ്ത ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ മരുന്നുകൾ പൊതുജനം പ്രയോജനപ്പെടുത്തണമെന്നു ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നതാണ്. സർക്കാർ ആശുപത്രികൾ, ഡിസ്പെൻസറികൾ, സ്വകാര്യ ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ മരുന്നുകൾ ലഭിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന നിഷ്കർഷിച്ച സാമൂഹിക അകലം, വ്യക്തി ശുചിത്വം എന്നിവയോടൊപ്പം ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ മരുന്നുകൾ കഴിക്കുന്നത് വ്യക്തിഗത പ്രതിരോധശേഷി വർധിക്കാൻ ഉതകുമെന്ന്
ഡോക്ടർ ബിജു ഉൾപ്പടെയുള്ള കേരളത്തിലെ ഹോമിയോ ഡോക്ടർമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നതാണ്. സെൻട്രൽ കൗൺസിൽ ഓഫ് റിസർച്ച് ഇൻ ഹോമിയോപ്പതിയുടെ നിർദേശപ്രകാരം കേന്ദ്ര ആയുഷ് മന്ത്രാലയവും തുടർന്ന് കേരള സർക്കാറും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഈ മരുന്ന് വിതരണം ചെയ്യാൻ നിർദേശിച്ചിരുന്നു.
പന്തളം നഗരസഭയും എടപ്പാൾ ഗ്രാമപഞ്ചായത്തും ഹോമിയോ മരുന്ന് നൽകിയതിന്റെ ഫലം വിജയകരമായിരുന്നു എന്നാണു കണ്ടെത്താനായത്. രണ്ട് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ പന്തളം നഗരസഭയുടെ 31, 32 വാർഡുകൾ കണ്ടെയൻമണ്ട് സോണുകളായി പ്രഖ്യാപിച്ചിരുന്നു. ഹോമിയോപ്പതി ജില്ല ഓഫിസറുമായി ബന്ധപ്പെട്ട് രണ്ട് വാർഡുകളിലും 2000 പേർക്ക് ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് തുടർന്ന് വിതരണം ചെയ്യുകയായിരുന്നു. കോവിഡ് രോഗിയുമായി നേരിട്ട് ബന്ധം പുലർത്തിയ 107 പേരോട് ആരോഗ്യവകുപ്പ് ക്വാറന്റീനിൽ പോകാനും നിർദേശിച്ചിരുന്നു. അവരും ഹോമിയോ മരുന്ന് കഴിച്ചു. അവരുടെ പരിശോധനാഫലവും നെഗറ്റീവായെന്ന് നഗരസഭ ചെയർപേഴ്സൻ തുടർന്ന് അറിയിച്ചു. നഗരസഭയെ സംബന്ധിച്ചിടത്തോളം ഒരു ആശ്വാസമായിരുന്നു അത്. സംയോജിതമായി ഇമ്മ്യൂണിറ്റി മരുന്ന് വിതരണം ചെയ്യാൻ സഹായിച്ച വകുപ്പിന് നഗരസഭ നന്ദി അറിയിക്കുകയും ചെയ്യുകയുണ്ടായി. മലപ്പുറം ജില്ലയിലെ എടപ്പാൾ ഗ്രാമപഞ്ചായത്തിൽ 35,000 പേർക്ക് ആണ് പ്രതിരോധ മരുന്ന് നൽകിയിരുന്നത്. കേരളത്തിലെ ഒരു കോടി ജനങ്ങൾക്ക് ഹോമിയോ മരുന്ന് നൽകി എന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ട് അവകാശപ്പെടുന്നത്. ഇത് കോവിഡിനുള്ള മരുന്നാണെന്ന് ഹോമിയോ ഡോക്ടർമാർ അവകാശപ്പെടുന്നില്ല. രോഗം വന്ന് മരുന്ന് വാങ്ങുന്നതിനേക്കാൾ നല്ലതാണ് കോവിഡ് വരാതെ സൂക്ഷിക്കുന്നത് എന്നാണു അവർ പറഞ്ഞിരുന്നത്. ഒരാൾക്ക് ഒരുതവണ കഴിക്കുന്ന മരുന്നിന് ഒരു രൂപയിൽ താഴെ മാത്രമെ ചെലവ് വരികയുള്ളൂ എന്നതാണ് ഇക്കാര്യത്തിൽ ഞെട്ടിക്കുന്ന യാഥാർഥ്യം.
കേരളം കോവിഡ് വ്യാപനത്തിന്റെ ആപൽക്കരമായ അവസ്ഥ നേരിടുമ്പോൾ അതിനെ മറികടക്കാൻ ഒരു പരിധി വരെയെങ്കിലും ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ മരുന്നിന് കഴിയുമെന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഒരു സൈഡ് എഫക്റ്റും ഇല്ലാത്ത ഈ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ രോഗം വരാതിരിക്കാൻ നൽകുന്നതിന് പോലും ഐ.എം.എ എന്തുകൊണ്ടോ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതിനെ മറികടന്നാണ് കേരളത്തിലെ ഹോമിയോ വിദഗ്ധർ സർക്കാർ അനുമതിയോടെ മരുന്ന് വിതരണം നടത്തി, അത് വിജയകരമെന്ന് കണ്ടെത്തിയിരിക്കുന്നത്. കേരളത്തിലെ ചികിത്സാരംഗത്ത് ഐ എം എ ബ്രാഹ്മണ മേൽക്കോയ്‌മ ഇപ്പോഴും വെച്ച് പുലർത്തുകയാണ്. മറ്റെല്ലാ ശാസ്ത്രശാഖകളും സമൂഹത്തിൽ വൻവിപത്ത് സൃഷ്ടിക്കും എന്നാണ് ഐ എം എ കുറ്റപ്പെടുത്തുന്നത്. അവരെ സംബന്ധിച്ച് ഹോമിയോ ഡോക്ടർമാർ കീഴ്ജാതിക്കാരെ പോലെഎന്നാണ് ഹോമിയോ ഡോക്ടർമാർ കുറ്റപ്പെടുത്തുന്നത്.
കേവിഡിന് ജനറൽ മെഡിസിനിലും മരുന്നില്ലാത്ത അവസ്ഥയിലാണ് ഹോമിയോപ്പതിയിൽ ഇമ്യൂൺ ബൂസ്റ്റർ മരുന്നുകൾ, രോഗം വരാതിരിക്കാനും രോഗം പിടിപെട്ടാൽ തന്നെ മൂന്നോ നാലോ ദിവസം കൊണ്ട് നെഗറ്റീവ് ആകാനും ഉള്ള സാഹചര്യം ഉണ്ടെന്നു തിരിച്ചറിയപ്പെട്ടിരിക്കുന്നത്. ഹോമിയോപ്പതിയിലെ ഡോക്ടർമാർ മരുന്ന് നൽകിയ രോഗികൾക്ക് കോവിഡ് വരുന്നില്ലെങ്കിൽ പ്രതിരോധ ശക്തിയുണ്ട് എന്നാണ് അർഥം. അതിനെതിരെ ഐ.എം.എ എന്തിനാണ് പടനീക്കം നടത്തുന്നതെന്നാണ് മനസ്സിലാകാത്തത്. സർക്കാറും ഐ.എം.എക്ക് മുന്നിൽ കീഴടങ്ങുന്ന അവസ്ഥയിലാണ്, കേരളത്തിൽ കോവിഡ് വ്യാപനം ഉണ്ടാകുന്നതിൽ നിന്ന് സമൂഹവും സർക്കാറും ആരോഗ്യവകുപ്പും ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ മരുന്നിന്റെ സാധ്യത കൂടി കൂടുതൽ ശ്രദ്ധിക്കണമെന്നതിലേക്ക് ഡോക്ടർ ബിജുവിന്റെ പഠനം വിരൽ ചൂണ്ടുന്നത്.
സർക്കാർ നേരിട്ട് മരുന്ന് നൽകിയാൽ ഒരാളിന് ഒരു രൂപയിൽ താഴെയാണ് ചെലവ് വരിക. തിരക്കഥാകൃത്തും ഹോമിയോ ഡോക്ടറുമായ ഇക്ബാൽ കുറ്റിപ്പുറം യു.എ.ഇയിൽ നടത്തിയ ഹോമിയോ ചികിത്സയെക്കുറിച്ച് ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ കുറിപ്പിൽ പറഞ്ഞിരുന്നത് കൂടി ഇവിടെ ഓർമ്മിക്കേണ്ടതുണ്ട്. ‘‘ഇന്ത്യയിൽ ഒഴിച്ച് ലോകം മുഴുവനുള്ള ഹോമിയോ ഡോക്ടർമാർ അലോപ്പതിയിൽ ഉന്നത ബിരുദമുള്ളവരാണ്. കോവിഡ് കേസുകൾ ധാരാളമുള്ള നഗരമാണ് ദുബൈ. ആശുപത്രികൾക്ക് താങ്ങാവുന്നതിലപ്പുറം കേസുകൾ ഉണ്ടായപ്പോൾ പലരും ഞങ്ങളെയും വിളിച്ചു. ജൂൺ 28 വരെ 67 കോവിഡ് കേസുകൾ ചികിത്സിക്കാൻ സാധിച്ചു. നാല് മുതൽ 12 ദിവസത്തിനുള്ളിൽ എല്ലാ കേസുകളും നെഗറ്റീവായി. അതിൽ ന്യൂമോണിയ, ആസ്ത്മ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അസുഖമുള്ളവരും ഉണ്ടായിരുന്നു. മൂന്ന് മുതൽ 79 വയസ്സ് വരെയുള്ളവരെയാണ് ചികിത്സിച്ചത്. എല്ലാ കേസുകളുടെയും ആധികാരികമായ റിപ്പോർട്ടുകൾ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. യു.എ.ഇയിൽ കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത പല സംഘടനകളും അവരുടെ പ്രവർത്തകർക്ക് ഈ മരുന്ന് കൊടുത്തിട്ടുണ്ട്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹിയായ യൂസഫ് സഗീർ മരുന്നിെൻറയും അദ്ദേഹം വഴി ചികിത്സിച്ച് ഭേദമാക്കിയ ഏഴ് രോഗികളുടെയും സാക്ഷ്യവും വെളിപ്പെടുത്തിയിട്ടുണ്ട്.