Editor's ChoiceKerala NewsLatest NewsLocal NewsNews
കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടര്‍ തുറന്നു: പെരിയാര്‍, മുതിരപ്പുഴയാര്‍ സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴയെ തുടര്‍ന്ന് കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടര്‍ തുറന്നു. 15 സെന്റീമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. 15 ക്യുമെക്സ് ജലം ഒഴുക്കിവിടാന്‍ തുടങ്ങി.പെരിയാര്‍, മുതിരപ്പുഴയാര്‍ സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശ് പറഞ്ഞു.
ഇന്നലെ തെക്ക്-കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴയാണ്. അടുത്ത നാല് ദിവസം കൂടി സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.