CrimeEditor's ChoiceGulfKerala NewsLatest NewsLocal NewsNationalNews

കരിപ്പൂരിൽ സ്വർണ്ണ വേട്ട വീണ്ടും,36 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു.

കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട തുടരുകയാണ്. മൂന്നു യാത്രക്കാരിൽ നിന്നുമായി 653 ഗ്രാം സ്വർണമാണ് പിടികൂടിയത്.
പിടികൂടിയ സ്വർണത്തിന് മാർക്കറ്റിൽ 36 ലക്ഷം രൂപ വില മതിപ്പ് ഉണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. ജിദ്ദയിൽ നിന്നും ദുബായിൽ നിന്നും എത്തിയ യാത്രക്കാരിൽ നിന്നും സ്വർണ്ണവും സിഗരറ്റും കസ്റ്റംസ് പിടികൂടി. മൂന്ന് യാത്രക്കാരിൽ നിന്നായി 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും, ഒരു ലക്ഷം രൂപയുടെ സിഗരറ്റും പിടികൂടിയിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവും സിഗരറ്റും വിദേശ ക്രീമും കസ്റ്റംസ് അധികൃതർ പിടികൂടിയതിൽ പെടും. ജിദ്ദയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശി നൗഫലിൽ നിന്ന് 325 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ഫാൻസി സെല്ലോ ടേപ്പിന്റെ അക്കത്ത് വെച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. അതേസമയം ദുബായിയിൽ നിന്നെത്തിയ കാസർകോട് സ്വദേശിയായ ആരിഫിൽ നിന്ന്
207 ഗ്രാം സ്വർണവും പിടികൂടി. ഇയാൾ ട്രോളി ബാഗിന്റെ ചക്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്തിക്കൊണ്ടു വന്നത്.
അതെ സമയം അതേ വിമാനത്തിൽ തന്നെ ദുബായിൽ നിന്ന് എത്തിയ കാസർകോട് സ്വദേശിയായ അബ്ദുൽഖാദരിൽ നിന്നും 153 ഗ്രാം സ്വർണം പിടികൂടി ഇയാൾ ഇലക്ട്രോണിക് സ്പീക്കറിനകത്ത് വെച്ച് കടത്തി കൊണ്ട് വന്ന സ്വർണം ആണ് പിടികൂടിയത്.
അതെ സമയം ദുബായിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരനിൽനിന്ന് 10000 സ്റ്റിക്ക് സിഗരറ്റും 290 ബോട്ടിൽ പാകിസ്ഥാൻ നിർമ്മിത ക്രീമും പിടികൂടിയിട്ടുണ്ട്. പിടികൂടിയ സിഗരറ്റിന് ഒരുലക്ഷം രൂപ വിലയുണ്ട്. ക്രീമിന് രാജ്യാന്തര മാർക്കറ്റിൽ 30000 രൂപവിലമതിക്കും.
പാക്കിസ്ഥാൻ ഉൽപന്നങ്ങൾക്ക് 200 ശതമാനം നികുതി നൽകണമെന്നിരിക്കെയാണ് അനധികൃതമായി ക്രീം കടത്താൻ ശ്രമിച്ചത്.
അതേസമയം കരിപ്പൂർ രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വർണ കടത്ത് തുടർക്കഥയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button