Kerala NewsLatest NewsLocal NewsNationalNews
നെഞ്ചുവേദന; സ്വപ്‌ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്വർണ്ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയാണെന്നാണ് പ്രഥമിക വിവരം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
സ്വപ്നയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്തസമ്മര്‍ദത്തിലുണ്ടായ ഏറ്റക്കുറച്ചിലാണ് നെഞ്ചുവേദനയ്ക്കിടയാക്കിയത്. വിശദമായ പരിശോധനകള്‍ നടന്നുവരികയാണ്. രണ്ട് ദിവസം ജയിലില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. സ്വപ്നയെ വിയ്യൂര്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.