ചെറിയ ശ്വാസംമുട്ടലുണ്ട്, ദയവായി ഫോണ്‍ വിളിക്കുന്നത് ഒഴിവാക്കുക -തോമസ് ഐസക്

ധനമന്ത്രി തോമസ് ഐസക്ക് കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ്.തനിക്ക് രോഗം ഭേദമാകുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.അതോടൊപ്പം തന്നെ നിലവില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെ ആണെന്നും അദ്ദേഹം പറയുകയുണ്ടായി.
ആരോഗ്യസ്ഥിതി അറിയാനും ക്ഷേമാശംസകള്‍ നേരാനുമായി ധാരാളം സുഹൃത്തുക്കള്‍ ട്വിറ്ററിലൂടെയും ഫോണിലൂടെയും ബന്ധപ്പെടുന്നുണ്ട്. അസുഖം ഏറെ ഭേദമായിട്ടുണ്ട്. രണ്ടു പ്രശ്നങ്ങള്‍ പൊതുവായിട്ടുണ്ട്. പ്രമേഹം അല്പം കൂടുതലാണ്. ആദ്യമായി ഇന്‍സുലിന്‍ വേണ്ടിവന്നു. ചെറിയ ശ്വാസം മുട്ടലുണ്ട്. അതുകൊണ്ട് ഫോണ്‍ വിളികള്‍ കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ദയവായി ഫോണ്‍ വിളി ഒഴിവാക്കുക. എടുക്കാന്‍ കഴിയില്ല. അത്യാവശ്യം ഉണ്ടെങ്കില്‍ മെസേജ് അയച്ചാല്‍ മതി. തീര്‍ച്ചയായും മറുപടി ലഭിക്കും. നടപടിയും ഉറപ്പാക്കുമെന്ന് ഐസക്ക് പറഞ്ഞു
സെപ്റ്റംബര്‍ ആറാം തീയ്യതിയാണ് തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെത്തുടര്‍ന്ന് മന്ത്രിയുടെ സ്റ്റാഫംഗങ്ങള്‍ സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു.