കോഴിക്കോട് 10 വയസ്സുകാരിയുടെ വയറ്റില്‍നിന്ന് മൂന്നു കിലോയുള്ള മുഴ പുറത്തെടുത്തു

പത്തു വയസ്സുകാരിയുടെ വയറ്റില്‍നിന്ന് മൂന്നു കിലോയിലേറെ ഭാരമുള്ള അണ്ഡാശയ മുഴ പുറത്തെടുത്തു.കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ശസ്ത്രക്രിയ നടന്നത്.അപൂര്‍വമായാണ് ഇത്രയും വലിയ മുഴ കുട്ടികളില്‍ ഉണ്ടാകുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.വയനാട് സ്വദേശിനിയായ കുട്ടിക്ക് ഒരു വര്‍ഷമായി ഇടക്കിടെ വയറുവേദനയുണ്ടായിരുന്നു. ചികിത്സക്ക് മെഡിക്കല്‍ കോളജില്‍ വന്നപ്പോഴാണ് മുഴ കണ്ടെത്തിയത്. ജേം സെല്‍ ട്യൂമര്‍ വിഭാഗത്തില്‍പെട്ട ടെററ്റോമ എന്ന ട്യൂമറാണ് നീക്കിയത്.
ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. സി. ശ്രീകുമാറിെന്റ പിന്തുണയോടെ പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ അഡീഷനല്‍ പ്രഫസര്‍ ഡോ. നിര്‍മല്‍ ഭാസ്കര്‍, ഡോ. സന്തോഷ്കുമാര്‍, ഡോ. മനു വര്‍മ, ഡോ. ഗൗതം സത്യബാനു എന്നിവരുടെ നേതൃത്വത്തില്‍ പീഡിയാട്രിക് സര്‍ജറി വിഭാഗം മേധാവി ഡോ. പ്രതാപ് സോംനാഥിെന്റ മേല്േനാട്ടത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
ഡോ. കെ.പി. ബിജി, ഡോ. കൃഷ്ണ വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അനസ്തേഷ്യ സംഘം മേധാവി ഡോ. മുബാറക്കിെന്റ നിര്‍ദേശപ്രകാരം ശസ്ത്രക്രിയക്ക് പിന്തുണ നല്കി.