ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ വാഹന സഫാരിക്കിടെ 12 കാരനെ പുള്ളിപുലി ആക്രമിച്ചു
ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ (BNP) ജീപ്പ് സഫാരിക്കിടെ പന്ത്രണ്ടുകാരൻ പുള്ളിപ്പുലിയുടെ ആക്രമണത്തിന് ഇരയായി. സഫാരി ജീപ്പിൽ പാർക്ക് ചുറ്റികാണുമ്പോഴാണ് സംഭവം. ജീപ്പ് പിന്തുടർന്ന് വന്ന പുലി വാഹനത്തിന്റെ സൈഡ് ഗ്ലാസിലൂടെ കുട്ടിയുടെ കൈയിൽ നഖം കൊണ്ട് ആക്രമിക്കുകയായിരുന്നു.
പാർക്ക് അധികൃതർ ഉടൻ തന്നെ കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നൽകി. മറ്റ് പരുക്കുകൾ ഉണ്ടോയെന്ന് പരിശോധിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. എല്ലാ മെഷ് ഓപ്പണിംഗുകളും അടച്ച് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും, സഫാരി ബസ് ഡ്രൈവർമാർക്ക് കർശന സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പാർക്ക് അധികൃതർ അറിയിച്ചു. ബൊമ്മസാന്ദ്രയിൽ നിന്നുള്ള സുഹാസ് എന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. സംഭവത്തെക്കുറിച്ച് കുട്ടിയെ സംസ്ഥാന ആരോഗ്യമന്ത്രി നേരിൽ കണ്ടു വിവരങ്ങൾ ശേഖരിച്ചു.
Tag: A 12-year-old boy was attacked by a leopard during a safari in Bengaluru’s Bannerghatta National Park