CrimeDeathLatest NewsNationalUncategorized
കളിക്കുന്നതിനിടെ വീട്ടിലെ ചെടി പിഴുതു; 12കാരിയെ അയൽക്കാരൻ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി

പട്‌ന: കളിക്കുന്നതിനിടെ വീട്ടിലെ ചെടി പിഴുതെടുത്ത 12കാരിയെ അയൽക്കാരൻ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ബിഹാറിലെ ബേഗുസാരയിലെ ശിവറാണ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂരത.
അയൽക്കാരനായ സിക്കന്ദർ യാദവിന്റെ വീടിന് സമീപം കളിക്കുകയായിരുന്ന പെൺകുട്ടി അബദ്ധത്തിൽ മുറ്റത്തുണ്ടായിരുന്ന ഒരു ചെടി പിഴുതെടുത്തു. ഇതു കാണാനിടയായ സിക്കന്ദർ യാദവും ഭാര്യയും മകളും ചേർന്ന് കുട്ടിയെ പൊതിരെ തല്ലി. തുടർന്ന് പെൺകുട്ടിയുടെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കുട്ടിയിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സിക്കന്ദർ യാദവിനെതിരെ പൊലീസ് കേസെടുത്തു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.