മലയാളികള്‍ക്ക് അഭിമാനം;കേരള പോലീസ്.
തിരുവനന്തപുരം: ഓരോ കേരളീയനും അന്തസ്സോടെ പറയാന്‍ പറ്റുന്ന പേരാണ് കേരള പോലീസ്. കേള്‍ക്കുമ്പോള്‍ അഭിമാനം ഉണ്ടാകുന്ന പ്രവര്‍ത്തികള്‍ മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളു. അത്തരത്തില്‍ രാജ്യത്തെ ആദ്യത്തെ പൊലീസ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടെന്ന നേട്ടം കേരള പോലീസ് സ്വന്തമാക്കി എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍.
പത്തു ലക്ഷം ഫോളോവേള്‌സ് ആണ് കേരള പോലീസിനുള്ളതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ പ്രധാന പൊലീസ് സേനയായ മുംബൈ പൊലീസ്, ബെംഗളൂരു സിറ്റി പൊലീസ് എന്നീ സേനകളെ മറികടന്നാണ്് കേരള പൊലീസ് ഈ നേട്ടം സ്വന്തമാക്കിയത്.
സംസ്ഥാനത്തെ സോഷ്യല്‍ മീഡിയ സെല്ലിന്റെ നേതൃത്വം എഡിജിപി മനോജ് ഏബ്രഹാമിനാണ്. എഎസ്‌ഐ കമല്‍നാഥ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വി.എസ്.ബിമല്‍, പി.എസ്. സന്തോഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബി.ടി. അരുണ്‍, കെ.സന്തോഷ്, അഖില്‍, നിധീഷ് എന്നിവരാണ് സെല്ലിലെ മറ്റുള്ളവര്‍.
മുന്‍പ് ലോകത്ത് ഏറ്റവും അധികം പേര്‍ പിന്തുടരുന്ന സ്റ്റേറ്റ് പൊലീസ് ഫെയ്‌സ്ബുക് പേജ് എന്ന നേട്ടവും കേരള പോലീസ് കരസ്ഥമാക്കിയിരുന്നു.