CinemaLatest NewsMovieUncategorized
മുൻ എം.പി കെ.വി തോമസ് ഇനി വെള്ളിത്തിരയിൽ
തിരുവനന്തപുരം: മുൻ കോൺഗ്രസ് എം.പി കെ.വി തോമസ് ഇനി വെള്ളിത്തിരയിൽ. റോയ് പല്ലിശേരി സംവിധാനം ചെയ്യുന്ന ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറിയിലാണ് കെ.വി തോമസ് അഭിനയിക്കുന്നത് ചിത്രത്തിൽ കലാസാംസ്കാരിക വകുപ്പ് മന്ത്രിയായാണ് കെ.വി.തോമസ് എത്തുന്നത്. ആർ.എസ്.വി എൻറർടെയ്ൻമെൻറിൻറെ ബാനറിൽ സജീറാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
പൂർവികർ ചെയ്ത ക്രൂരതയ്ക്ക് ബലിയാടാകേണ്ടി വന്ന ഒരു കുടുംബത്തിൻറെ കഥയാണ് ചിത്രം പറയുന്നത്. സലിംകുമാർ, കോട്ടയം പ്രദീപ്, മജീദ്, നന്ദകിഷോർ, റോയ് പല്ലിശേരി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. ബെന്നി തയ്ക്കലിൻറെ വരികൾക്ക് സിനോ ആൻറണിയാണ് സംഗീതമൊരുക്കുന്നത്.