കോലഞ്ചേരിയിൽ 70 കാരിയായ വയോധികക്ക് നിർഭയക്ക് സമാനമായ ക്രൂര പീഡനം.

കോലഞ്ചേരിക്കടുത്ത് പാങ്കോട്ട് എഴുപത്തിയഞ്ചുകാരിയായ വയോധികക്ക് കേരള മണ്ണിൽ നിർഭയക്ക് സമാനമായ ക്രൂര പീഡനം.
ലൈംഗീക പീഡനത്തിനിടെ സ്വകാര്യഭാഗങ്ങളിലടക്കം മൂർച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റ നിലയിൽ ഗുരുതാരാവസ്ഥയിൽ എഴുപത്തിയഞ്ചുകാരിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കത്തി ഉപയോഗിച്ച് വൃദ്ധയുടെ ശരീരം മുഴുവന്‍ കീറിയ പാടുകളുമുണ്ട്. ശരീരത്തിൽ നെഞ്ച് മുതൽ വയറ് വരെയുള്ള ഭാഗത്താണ് കത്തികൊണ്ട് വരഞ്ഞ് മുറിച്ചിട്ടുള്ളത്. ആന്തരിക അവയവങ്ങൾക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ജനനേന്ദ്രിയത്തിൽ സാരമായി മുറിവേറ്റിട്ടുണ്ട്. മൂത്ര സഞ്ചിയടക്കം പൊട്ടിയ നിലയിലാണ് വൃദ്ധയെ ആശുപത്രിയിലെത്തിക്കുന്നത്.
കോലഞ്ചേരിയിലെ ബലാത്സംഘം നിർഭയക്ക് സമാനമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഭ്രാന്തമായ ആക്രമണമാണ് എഴുപത് കാരിയോട് ഉണ്ടായിരിക്കുന്നത്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ സ്ത്രീയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിനിരയായ 75 കാരി അപടകനില ഇനിയും തരണം ചെയ്തിട്ടില്ല. യൂറോളജി, ഗൈനക്കോളജി വിഭാഗത്തിലെ നാല് ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് ശസ്ത്രക്രിയ പൂർത്തിയായത്. ഇനിയുള്ള 44 മുതൽ 72 മണിക്കൂർ വരെയുളള സമയം നിർണായകമാണ്. ഇതിനു ശേഷം മാത്രമേ ആരോഗ്യനില വീണ്ടെടുക്കുന്ന കാര്യത്തിൽ കൃത്യമായ നിഗമനത്തിലെത്താൻ കഴിയുവെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞിരിക്കുകയാണ്.
ലൈംഗിക പീഡനത്തിനുള്ള ശ്രമമാണ് നടന്നതെന്നാണ് വയോധികയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഓർമ്മക്കുറവും മാനസികാസ്വാസ്ഥ്യവും ഉള്ള വയോധികയെ പുകയിലയും ചായയും നല്‍കാമെന്ന് പറഞ്ഞ് അയൽവാസിയായ സ്ത്രീ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് അമ്മ വീണ് പരിക്കേറ്റെന്നും ആശുപത്രിയിലാക്കണമെന്നും ഇവർ അറിയിച്ചുവെന്നുമാണ് മകൻ പറയുന്നു. സംഭവത്തിന് പിന്നിൽ ഒരു യുവതി ഉണ്ടെന്ന് സംശയിക്കുന്നതായി ആക്രമണത്തിനിരയായ സ്ത്രീയുടെ മകൻ വെളിപ്പെടുത്തിയിട്ടുള്ളത്. പുകയിലയും ചായയും തരാമെന്ന് പറഞ്ഞ് ഓമന എന്ന സ്ത്രീ കൂട്ടികൊണ്ട് പോകുകയും തുടർന്ന് ശേഷം കട്ടിലിൽ ഇരുത്തി ടിവി കാണിച്ചു തരാമെന്ന് പറയുകയും തുടർന്ന് തലമുടി നരച്ച പ്രായമുള്ള മനുഷ്യൻ വ്യദ്ധയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. വൃദ്ധയുടെ നിലവിളി കേട്ട് അടുത്ത വീട്ടിലുള്ളവർ ഓടിയെത്തിയപ്പോൾ ഓമന അവരോട് മോശമായി പെരുമാറിയതായും ആരോപണമുണ്ട്.
രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം നടക്കുന്നതെങ്കിലും, വൈകുന്നേരം മൂന്നു മണിയോടെയാണ് ഓമന വൃദ്ധയെ ഓട്ടോറിക്ഷയിൽ തിരികെ വീട്ടിൽ എത്തിക്കുന്നത്. അതേസമയം വയോധികയ്ക്ക് നേരെ നടന്നത് അതിക്രൂര ആക്രമണമെന്നാണ് വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി പറയുന്നത്. വനിത കമ്മീഷൻ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ബലാത്സംഗശ്രമം ആണോ നടന്നതെന്നു പരിശോധിക്കുമെന്നു ഷിജി പറഞ്ഞിട്ടുണ്ട്. സംഭവത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ പുത്തൻ കുരിശ് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.