Kerala NewsLatest NewsNews
ജനവാസമേഖലയിലിറങ്ങിയ മട്ടന്നൂരിലെ കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടിച്ചു
ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷം ആറളം വന്യജീവി സങ്കേതത്തില്‍ വിടും.

മട്ടന്നൂരിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടിച്ചു. ചിത്രാരിയിലെ റോഡരികിലെ കാടുപിടിച്ച സ്ഥലത്തുവെച്ചാണ് കാട്ടുപോത്തിനെ മയക്കുവെടിവെച്ചത്. വെറ്ററിനറി ഡോക്ടര്‍ ഇല്യാസിന്റെയും വനംവകുപ്പ് അധികൃതരുടെയും നേതൃത്വത്തിലായിരുന്നു ദൗത്യം. പിടികൂടിയ കാട്ടുപോത്തിനെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷം ആറളം വന്യജീവി സങ്കേതത്തില്‍ വിടും.
A bison in Mattannur caught with narcotic bullets