BusinessCrimeGulfKerala NewsLatest NewsLocal NewsNews

സ്വർണക്കടത്ത്, പ്രധാനമന്ത്രിയുടെ ഓഫിസ്, അന്വേഷണ വിവരം തേടി.

തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റ് വഴി നടന്ന സ്വർണക്കടത്ത് കേസിന്റെ തുടരന്വേഷണത്തിന് അനുമതി തേടി വിദേശകാര്യമന്ത്രാലയത്തിനു കസ്റ്റംസ് കത്തു നൽകി. കേസിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസും തേടിയിട്ടുണ്ട്. സ്ഥിതിഗതികൾ ആഭ്യന്തര മന്ത്രാലയം സൂക്ഷ്മമായി തന്നെ നിരീക്ഷിച്ചു വരികയാണ്. യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലിനു പകരം ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ പേരിൽ വന്ന പാഴ്സലിൽ നിന്നു സ്വർണം പിടിച്ചതു കേന്ദ്രം ഗൗരവത്തോടെയാണു കാണുന്നത്. രാജ്യാന്തര ബന്ധത്തെ ബാധിക്കാനിടയുള്ള വിഷയമായതിനാൽ ശ്രദ്ധയോടെയാണു കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ ഓരോ നീക്കവും നടന്നു വരുന്നത്.

തിരുവനന്തപുരം കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നയതന്ത്ര ചാനല്‍ ദുരുപയോഗം ചെയ്‌ത് 15 കോടി രൂപയുടെ സ്വര്‍ണക്കടത്ത് നടത്തിയ സംഭവത്തില്‍ യു.എ.ഇ സ്വന്തം നിലയ്‌ക്ക് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യു .എ.ഇ കോണ്‍സുലേറ്റിലെ വിലാസത്തിലേക്ക് ആരാണ് പാര്‍സല്‍ അയച്ചതെന്ന് കണ്ടെത്താനല്ല അന്വേഷണത്തിനാണ് ഇപ്പോൾ നടക്കുന്നത്. ന്യൂഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഇന്ത്യയിലെ യു.എ.ഇ എംബസിക്ക് കളങ്കമുണ്ടാക്കുന്ന വിധം കടുത്ത കുറ്റകൃത്യം ചെയ്‌തവരെ യു എ ഇ ഒരു കാരണ വശാലും വെറുതെ വിടില്ല. ഇതിനായി കുറ്റകൃത്യത്തിന്റെ വേരുകള്‍ കണ്ടെത്താന്‍ ഇന്ത്യന്‍ അധികൃതരുമായി ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button