എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിനെതിരെ ബിനീഷിന്റെ ബന്ധു പോലീസില്‍ പരാതി നല്കി.

തിരുവനന്തപുരം/ബംഗളുരു മയക്ക് മരുന്ന് കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയതിന് പിടിയിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധന നടത്തുന്ന ബംഗളൂരുവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിനെതിരെ ബിനീഷിന്റെ ബന്ധു പോലീസില്‍ പരാതി നല്കി. കുട്ടിയെ അടക്കം വീടിനുള്ളില്‍ തടഞ്ഞു വച്ചിരിക്കുകയാണെന്ന് പൂജപ്പുര സിഐക്ക് ബന്ധുക്കൾ നല്കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നു.
ബിനീഷിന്റെ ഭാര്യ റിനീറ്റയെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയ ബന്ധുക്കളെ ഇഡി വീട്ടിനുള്ളിലേക്ക് കടത്തി വിട്ടില്ല. കര്‍ണാടക പോലീസും സിആര്‍പിഎഫും അവരെ തടയുകയായിരുന്നു. റിനീറ്റയും കുഞ്ഞും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നും അവര്‍ക്ക് എന്ത് സംഭവിച്ചെന്ന് അറിയണമെന്നും ബിനീഷിന്റെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി. എന്നാല്‍ റിനീറ്റയ്ക്ക് ആരെയും കാണാന്‍ താത്പര്യമില്ലെന്ന് പറഞ്ഞതായി പോലീസ് ബന്ധുക്കളെ അറിയിച്ചിരുന്നു. ഇത് റിനീറ്റയെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് ആരോപണം ഉന്നയിച്ച് കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തുന്നതിനിടെയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.