ഒരു കിടിലന്‍ ഓഫറുമായി ഡ്യുക്കാറ്റി

കിടിലന്‍ ഒരു ഓഫറുമായി ഇറ്റാലിയന്‍ സൂപ്പര്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഡ്യുക്കാറ്റി . കമ്പനി അവരുടെ ശക്തമായ അഡ്വഞ്ചര്‍ ബൈക്കായ ഡ്യുക്കാട്ടി ഡെസ്സേർട്ട് എക്സ് റാലിയാണ് വമ്പന്‍ ഓഫറുമായി മുന്നോട്ട് വന്നിരിക്കുന്നത് . ഈ ഓഫര്‍ പ്രകാരം, ബൈക്ക് വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 1.50 ലക്ഷം രൂപ വരെ സ്റ്റോര്‍ ക്രെഡിറ്റ് ലഭിക്കും..അതേസമയം കമ്പനി ബൈക്കിന് നേരിട്ട് കിഴിവ് നല്‍കുന്നില്ല. ഡ്യുക്കാട്ടി സ്റ്റോറില്‍ ഉപയോഗിക്കാവുന്ന ഒരു ക്രെഡിറ്റ് കമ്പനി ഉപഭോക്താക്കള്‍ക്ക് നല്കുന്നു. അതായത്, ഈ ക്രെഡിറ്റ് ഉപയോഗിച്ച് നിങ്ങളുടെ ബൈക്കിനുള്ള ആക്സസറികള്‍, റൈഡിംഗ് ഗിയര്‍, ജാക്കറ്റുകള്‍, ഹെല്‍മെറ്റുകള്‍, കമ്പനി ഉല്‍പ്പന്നങ്ങള്‍ എന്നിവ വാങ്ങാം. ഇന്ത്യന്‍ വിപണിയില്‍ ഡ്യുക്കാട്ടി ഡെസേര്‍ട്ട്എക്സ് റാലിയുടെ എക്സ്-ഷോറൂം വില 23.71 ലക്ഷം രൂപയാണ്.ഈ ഓഫര്‍ ഓഗസ്റ്റ് 31 വരെ മാത്രമേ സാധുതയുള്ളൂ .