Latest NewsNationalNewsUncategorized
ഡെറാഡൂൺ-ഡെൽഹി ശതാബ്ദി എക്സ്പ്രസിൽ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ

ന്യൂഡെൽഹി: ഡെറാഡൂൺ-ഡെൽഹി ശതാബ്ദി എക്സ്പ്രസിൽ തീപിടിത്തം. കസ്രോ റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമില്ലെന്ന് റെയിൽവേ വ്യക്തമാക്കി.
ഷോർട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ട്രെയിനിൻറെ സി5 കോച്ചിലാണ് തീപിടിത്തമുണ്ടായത്. അപകടമുണ്ടായ കോച്ച് മാറ്റിശേഷമാണ് ട്രെയിൻ പിന്നീട് യാത്രതിരിച്ചത്.
തീപിടിത്തത്തിൽ ആളപായമില്ലെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാറും പറഞ്ഞു.