ത്രിപുര സിപിഎം ആസ്ഥാന മന്ദിരത്തില്‍ അഗ്നിബാധ
അഗര്‍ത്തല: ത്രിപുരയില്‍ സിപിഎം ആസ്ഥാന മന്ദിരത്തിന് തീവെച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട്. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ ഭാനു സ്മൃതി ഭവനും മറ്റൊരു ഓഫീസായ ദശരഥ് ഭവനും തീവെച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഓഫീസിനു പുറത്തുള്ള നിരവധി വാഹനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്.
തിരിച്ചറിയാനാകാത്ത ഒരുകൂട്ടം ആളുകളാണ് തീവെച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകരാണ് തങ്ങളുടെ ഓഫീസിന് തീവെച്ചതെന്ന് സിപിഎം ആരോപിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന സിപിഎം- ബിജെപി സംഘര്‍ഷത്തിന്റെ പരിണിതഫലമാണ് തീവയ്‌പ്പെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍ സിപിഎം പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചിരുന്ന ബോംബുകളടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അഗ്നി പടര്‍ന്നതെന്ന് ബിജെപി ചൂണ്ടിക്കാണിച്ചു. സംസ്ഥാന വ്യാപകമായി സിപിഎം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അഴിച്ചുവിടുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിനെതിരെ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തിനിടെ ഉദയ്പുരില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു.
മാണിക് സര്‍ക്കാരിനെ തടയാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇയാള്‍ അഗര്‍ത്തല ജി.ബി. പന്ത് ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയിലാണെന്ന് കൃഷിമന്ത്രി പ്രാണജിത് റോയ് മാധ്യമങ്ങളോട് പറഞ്ഞു.