തന്റെ കൂടെ കിടക്കാമോ എന്ന് ആര്യയോട്,ചുട്ട മറുപടിയും ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പങ്കുവെക്കലും

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലെ ഒരു കഥാപാത്രമായിരുന്നു ആര്യ. രമേശ് പിഷാരടി അവതരിപ്പിച്ച കഥാപാത്രത്തിൻറെ ഭാര്യ ആയിട്ടായിരുന്നു ആര്യ പ്രത്യക്ഷപ്പെട്ടത്. വളരെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രമായിരുന്നു ഇത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം തൻറെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ താരം പങ്കു വെച്ചിരിക്കുന്ന പുതിയ വിശേഷങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിലെ ചൂടുള്ള ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തിയിരുന്നു താരം. ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരത്തോട് അവർ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ആയിരുന്നു ഇത്. രസകരമായ നിരവധി ചോദ്യങ്ങൾ ആയിരുന്നു വന്നത്. ഇതിലെല്ലാം തന്നെ രസകരമായ ഉത്തരങ്ങളും താരം നൽകിയിരുന്നു.
തൻറെ കൂടെ കിടക്കണം എന്നായിരുന്നു ഒരു വ്യക്തി താരത്തോട് ആവശ്യപ്പെട്ടത്. ഇതിന് താരം തന്നെ ചുട്ടമറുപടിയുമായി രംഗത്ത് എത്തി. “കുറച്ചെങ്കിലും ഉളുപ്പ് വേണം” എന്നായിരുന്നു താരം വീഡിയോയിൽ മറുപടിയായി പറഞ്ഞത്. എന്തായാലും ഈ കമൻറ് ഇട്ടാ വ്യക്തിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. താരങ്ങളുടെ ചിത്രങ്ങൾക്ക് താഴെ വന്ന് ഇത്തരത്തിൽ കമൻറുകൾ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.