Editor's ChoiceKerala NewsLatest NewsLocal NewsNationalNews
വയനാട്ടിലെ ബീനാച്ചിയിൽ കടുവക്കൂട്ടം നാട്ടിലിറങ്ങി.

കൽപ്പറ്റ/ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ജനവാസ മേഖലയിൽ മൂന്ന് കടുവകൾ ഇറങ്ങി. രാവിലെ 11 മണിയോടെയാണ് ബീനാച്ചി റേഷന്‍ കടയുടെ പുറകിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കടുവകളെയും രണ്ട് കുട്ടികളേയും കണ്ടത്. വനം വകുപ്പ്, പൊലീസ്, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ബീനാച്ചി പൂതിക്കാടാണ് കടുവകളി റങ്ങിയത്. വനം വകുപ്പ് പ്രദേശത്ത് തെരച്ചിൽ നടത്തിവരുകയാണ്. ആളുകള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനം ജാഗ്രത പാലിക്കാന്‍ പൊലീസ് ഉച്ചഭാഷിണിയിലൂടെ അറിയിച്ചു വരുന്നു.