keralaKerala NewsLatest News

വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീട് നിർമ്മിക്കുന്നു; വീടിന്റെ തറക്കല്ലിടൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീട് നിർമ്മിക്കുന്നു. 1000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള പുതിയ വീടിന്റെ തറക്കല്ലിടൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. മൂന്നര മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.

വീടിന്റെ നിർമാണം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംഘടനയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ഏകദേശം 20 ലക്ഷം രൂപ ചെലവുവരുന്ന വീടിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.

“മിഥുനിന്റെ സ്വപ്നങ്ങളാണ് സർക്കാർ പൂർത്തിയാക്കുന്നത്,” എന്ന് മിഥുനിന്റെ പിതാവ് മനു പറഞ്ഞു. വീട് പണിയുന്ന കാലയളവിൽ താമസിക്കാൻ കുടുംബത്തിന് സമീപത്ത് വാടകവീടൊരുക്കി സർക്കാർ നൽകുകയും ചെയ്തു. പഴയ വീട് കഴിഞ്ഞ ദിവസം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ മേൽനോട്ടത്തിൽ പൊളിച്ചുമാറ്റി, പുതിയ നിർമാണത്തിന് സ്ഥലം സജ്ജമാക്കിയിരുന്നു.

മനുവിന്റെയും സുജാതയുടെയും മൂത്ത മകനായ മിഥുൻ, ജൂലൈ 17-ന് സ്കൂളിൽ വൈദ്യുതാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. കളിക്കുന്നതിനിടെ തെറിച്ചുപോയ ചെരിപ്പെടുക്കാൻ സൈക്കിൾ ഷെഡിന്റെ മേൽക്കൂരയിലേക്ക് കയറുന്നതിനിടെ കാൽ വഴുതി, മേൽക്കൂരയ്ക്ക് മുകളിലൂടെ പോയ മിഥുൻ, വൈദ്യുതാഘാതമേറ്റ് അവിടെ തന്നെ കുടുങ്ങിയ മിഥുനെ ഉടൻ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tag: A house is being built for the family of Mithun, who died of electrocution

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button