keralaKerala NewsLatest NewsLocal News

ദേവപ്രിയയ്ക്കായി വീടൊരുങ്ങുന്നു; ഇന്ന് തറക്കല്ലിടും

സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു സ്വർണം നേടിയ ഇടുക്കി കാൽവരി മൗണ്ടിലെ ദേവപ്രിയയ്ക്കായി പുതിയ വീട് നിർമ്മിച്ച് നൽകാനുള്ള പ്രവർത്തനം ആരംഭിക്കുന്നു. സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ ചടങ്ങ് ഇന്ന് നടക്കും. ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഓൺലൈൻ മുഖേന പങ്കെടുക്കും.

ഇടിഞ്ഞ് വീഴാറായ പഴയ വീട്ടിലായിരുന്നു ദേവപ്രിയയും സഹോദരി, ഹൈജംപ് താരമായ ദേവനന്ദയുമുള്‍പ്പെടെ ഏഴംഗ കുടുംബവും താമസിച്ചിരുന്നത്. ഇവരെ താൽക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതിനുശേഷമാണ് പഴയ വീട് പൊളിച്ച് പുതിയത് നിർമ്മിക്കുന്നത്. ദേവപ്രിയ പഠിക്കുന്ന കാൽവരി സ്കൂളിന്റെയും പൗരാവലിയുടെയും നേതൃത്വത്തിൽ ഇന്ന് സ്വീകരണ ചടങ്ങും നടക്കും.

Tag: A house is being prepared for Devapriya; the foundation stone will be laid today

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button