Editor's ChoiceKerala NewsLatest NewsLocal NewsNationalNews
മുംബൈയിൽ സിറ്റി സെന്‍റര്‍ മാളിൽ വൻ തീപിടുത്തം.

മുംബൈ/ മുംബൈയിൽ നാഗ്‍പടയിലെ സിറ്റി സെന്‍റര്‍ മാളിൽ വൻ തീപിടുത്തം. നാല് നിലയുള്ള മാളിലാണ് തീപിടുത്തമുണ്ടായത്. മാളിലുണ്ടായിരുന്ന ആളുകളെ ഉടനെ ഒഴിപ്പിച്ചു. ആളപായമില്ലെന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിട്ടുള്ളത്.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെയോടെയാണ് തീ അനക്കാൻ കഴിഞ്ഞത്. രണ്ട് ഫയര്‍സര്‍വീസ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിന്‍റെ കാരണം അറിവായിട്ടില്ല. മാളിന് തൊട്ടടുത്തുള്ള 55 നില ഫ്ളാറ്റിലെ മുഴുവന്‍ താമസക്കാരെയും രാത്രി തന്നെ സുരക്ഷ മുന്‍നിര്‍ത്തി സമീപത്തെ ഗ്രൗണ്ടിലേക്ക് മാറ്റി. 3500 പേരെയാണ് ഈ ഫ്ലാറ്റില്‍ നിന്ന് താൽക്കാലികമായി ഒഴിപ്പിച്ചത്.