Kerala NewsLatest News

ബത്തേരി അര്‍ബന്‍ സഹകരണ ബാങ്ക് കോഴ ആരോപണം, നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസ്

ബത്തേരി: സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ സഹകരണ ബാങ്ക് കോഴ ആരോപണവുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസ്. സംഭവത്തില്‍ രണ്ട് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു. മുന്‍ ഡിസിസി ട്രഷറര്‍ കെ.കെ ഗോപിനാഥന്‍, ബാങ്ക് ഭരണ സമിതി ചെയര്‍മാന്‍ സണ്ണി ജോര്‍ജ്ജ് എന്നിവരെയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സസ്‌പെന്റ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലെ ചില തസ്തികകളിലേക്കുളള നിയമനത്തിനായി യുഡിഎഫ് ഭരണ സമിതി രണ്ട് കോടിയിലേറെ രൂപ കൈകൂലി വാങ്ങിയെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്നുവന്ന പരാതി. പ്യൂണ്‍, വാച്ച്മാന്‍ തസ്തികളിലേക്കുള്ള നിയമനത്തിന് കൈക്കൂലി വാങ്ങിയെന്നാണ് പരാതി ഉയര്‍ന്നു വന്നത്.

പ്യൂണ്‍ തസ്തികയിലേക്ക് 40 ലക്ഷവും വാച്ച്മാന്‍ തസ്തികയിലേക്ക് 30 മുതല്‍ 35 ലക്ഷവും കൈകൂലി വാങ്ങിയെന്നാണ് പരാതി. വയനാട് ജില്ലയിലെ കോണ്‍ഗ്രസ് കമ്മിറ്റി നിയോഗിച്ച മൂന്നംഗ സമിതിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ നടപടിയെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button