Kerala NewsLatest NewsLocal NewsNationalNews

ഖുർആൻ ഒളിവിൽ കൊണ്ടുവരേണ്ട സാധനമല്ല, അത് മതവിശ്വാസികളോടുള്ള അനീതി,കുഞ്ഞാലിക്കുട്ടി

ഖുർആൻ ഒളിവിൽ കൊണ്ടുവരേണ്ട സാധനമല്ലെന്നും അത് മതവിശ്വാസികളോടുള്ള അനീതിയാണെന്നും കുഞ്ഞാലിക്കുട്ടി. മതത്തെയും മതഗ്രന്ഥത്തെയും വിവാദങ്ങളിലേക്ക് കൊണ്ടുപോയത് തെറ്റാണ്. കോവിഡ് രോഗിയുടെ ഫോൺ വിവരങ്ങള്‍ ശേഖരിക്കുന്നത് അവകാശ ലംഘനമാണ്, സർക്കാർ ഉദ്ദേശം മനസിലാകുന്നില്ലെന്നും കോവിഡ് മറയാക്കിയുള്ള സർക്കാർ നടപടികൾ സംശയാസ്പദമാണന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
അഞ്ചു വർഷത്തെ കാലാവധിയിൽ ജനോപകാരപ്രദമായ ഒന്നും ചെയ്യാത്ത ഒരു ഭരണാധികാരിയാണ്​ മുഖ്യമന്ത്രി പിണറായി വിജയന്‍, സാധാരണക്കാർക്ക്​ കടുത്ത യാതനകളും പ്രയാസങ്ങളും മാത്രമാണുണ്ടായത്​, അഴിമതിയും സ്വജനപക്ഷപാതിത്വവും അരങ്ങുതകർക്കുകയാണ്​, മന്ത്രിമാരുടെ പേരിൽ വരെ ആരോപണമുയർന്നു​, നയതന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച്​ പലതും കടത്തിയെന്ന ആക്ഷേപമുണ്ടായെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ആരോപിക്കുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button