തിരുവന്തപുരത്ത് വൻ കവർച്ച ; 90 പവനും 1 ലക്ഷം രൂപയും മോഷണം പോയി
കൃത്യമായിട്ട് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയെന്നാണ് വീട്ടുകാർ പറയുന്നത്

തിരുവനന്തപുരം : വിഴിഞ്ഞം വെണ്ണിയൂരിലെ വീട്ടിൽ നിന്നും വീട് കുത്തി തുറന്ന് 90 പവൻ സ്വർണവും 1 ലക്ഷം രൂപയും മോഷണം പോയി. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. താഴത്തെ നിലയിലെ മുറിയിലായിരുന്നു ഒരു ലക്ഷം രൂപ.
സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുക്കാർ തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു രാത്രി ഉറങ്ങാൻ പോകുന്നത്. ഇത് കൃത്യമായിട്ട് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയെന്നാണ് വീട്ടുകാർ പറയുന്നത്. വീട്ടുകാർ രാവിലെ തിരിച്ചെത്തിയപ്പോൾ മുന്നിലെ വാതിൽ തുറന്ന നിലയിലായിരുന്നു. ബിസിനസ് ആവശ്യത്തിനായി എടുത്ത് വച്ചിരുന്ന മകന്റെയും മരുമകളുടെയും സ്വർണമാണ് മോഷണം പോയത് . വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച ശേഷം അന്വേഷണം ആരംഭിച്ചു. എംഎൽഎ എം. വിന്റസന്റും സംഭവസ്ഥലത്തെത്തി വീട്ടുകാരുമായി സംസാരിച്ചു.
A major theft in Thiruvananthapuram; 90 pavan and 1 lakh rupees have been stolen.