CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews
മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് മധ്യവയസ്‌ക്കനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി.

തിരുവനന്തപുരം/ തിരുവനന്തപുരം പോത്തന്‍കോട് മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് മധ്യവയസ്‌ക്കനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. അയിരൂപാറ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. പോത്തന്‍കോട് പന്തലക്കോട് തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പോലീസ് പറയുന്നത്. വെട്ടേറ്റ് റോഡരികില്‍ രക്തം വാര്‍ന്ന നിലയിൽ കിടന്നിരുന്ന രാധാകൃഷ്ണനെ കണ്ടു വഴിയാത്രക്കാരന്‍ പോത്തന്‍കോട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് രാധാകൃഷ്ണനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്താണ് വെട്ടിയതെന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ രാധാകൃഷ്ണന്‍ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.