ഏഴു വയസ്സുകാരി മകളെ ഉപേക്ഷിച്ചുപോയ അമ്മയെ കാമുകനൊപ്പം അറസ്റ്റ് ചെയ്തു.

ഏഴു വയസ്സുകാരി മകളെ ഉപേക്ഷിച്ചുപോയ അമ്മയെ കാമുകനൊപ്പം പോലീസ് അറസ്റ്റ് ചെയ്തു.
കുന്നംകുളത്ത് ഏഴു വയസ്സുകാരിയായ മകളെ ഉപേക്ഷിച്ച് കാമുകനപ്പം പോയ യുവതി,ചിറ്റഞ്ഞൂർ ആലത്തൂർ സ്വദേശിനി പ്രജിത (29), കാമുകൻ ആലപ്പുഴ കോമളപുരം പാതിരപ്പള്ളി വേണു നിവാസിൽ വിഷ്ണു (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് പ്രജിതയെ കാണാതായത്.തുടർന്ന് കുന്നംകുളം പൊലീസിൽ ഭർത്താവ് നൽകിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ജോലി സ്ഥലത്തെ മറ്റൊരു യുവാവുമായി ഒളിച്ചോടിയ വിവരമറിയുന്നത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഏഴു വയസുകാരിയെ ഉപേക്ഷിച്ച കുറ്റത്തിന് യുവതിക്കെതിരെയും ഉപേക്ഷിക്കാൻ പ്രേരണ നൽകിയതിന് കാമുകനെതിരെയുമാണ് ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.