14 കാരനായ മകനെ പീഡിപ്പിച്ച അമ്മ പോക്‌സോ കേസിൽ അകത്തായി, അമ്മയുടെ മറ്റൊരു ബന്ധം അച്ഛനെ അറിയിച്ചത് മൂത്ത മകൻ, ചൈൽഡ് ലൈൻ കൗൺസിലിംഗിൽ അനുജൻ പീഡിപ്പിക്കപ്പെട്ടുവന്ന വിവരവും പുറത്തായി. പണം മാസാമാസം എത്തി കൊണ്ടിരുന്നപ്പോൾ അമ്മയുടെ എല്ലുകളിൽ കുത്തൽ വന്നു തുടങ്ങി. പുരുഷൻ അടുത്തില്ലല്ലോ, വിദേശത്താണല്ലോ, ഒന്നുമറിയില്ലല്ലോ എന്നായി അവരുടെ ചിന്ത. സൗഹൃദത്തിന്റെ പേരിൽ അടുത്തുകൂടി യുവാവുമായി അവർ ശരീരികമായി അടുത്തു. കാണാത്തപ്പോഴൊക്കെ വാട്ട്സ്ആപ്പ് കാളുകൾ. എല്ലാം മൂത്തമകൻ അറിയുന്നുണ്ടായിരുന്നു. എല്ലാം അവൻ മനസ്സിലൊതുക്കി നാളുകളെണ്ണി. സഹികെട്ടപ്പോൾ അവൻ സംഭവം വിദേശത്തുള്ള അച്ഛനെ അറിയിച്ചു.

തിരുവനന്തപുരം/ കുടുംബത്തെ സാമ്പത്തികമായി കരകയറ്റാൻ മണലാരിണ്യത്തിൽ കഷ്ടപ്പാടുകൾ കടിച്ചിറക്കി പണിയെടുത്ത് പണമയച്ചുകൊടുക്കുകയായിരുന്നു പിതാവ്. 17 ഉം 14 ഉം വയസുള്ള മക്കളുടെ വിദ്യാഭ്യാസവും വളർച്ചയുമായിരുന്നു ആ മനുഷ്യന്റെ ലക്‌ഷ്യം. പണം മാസാമാസം എത്തി കൊണ്ടിരുന്നപ്പോൾ അമ്മയുടെ എല്ലുകളിൽ കുത്തൽ വന്നു തുടങ്ങി. പുരുഷൻ അടുത്തില്ലല്ലോ, വിദേശത്താണല്ലോ, ഒന്നുമറിയില്ലല്ലോ എന്നായി അവരുടെ ചിന്ത. സൗഹൃദത്തിന്റെ പേരിൽ അടുത്തുകൂടി യുവാവുമായി അവർ ശരീരികമായി അടുത്തു. കാണാത്തപ്പോഴൊക്കെ വാട്ട്സ്ആപ്പ് കാളുകൾ. എല്ലാം മൂത്തമകൻ അറിയുന്നുണ്ടായിരുന്നു. എല്ലാം അവൻ മനസ്സിലൊതുക്കി നാളുകളെണ്ണി.സഹികെട്ടപ്പോൾ അവൻ സംഭവം വിദേശത്തുള്ള അച്ഛനെ അറിയിച്ചു.
14കാരൻ മകനെ ലൈംഗികമായി പീഡിപ്പിച്ച വക്കം സ്വദേശിനിയായ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരം അച്ഛനെ അറിയിച്ചത് 17 കാരനായ മൂത്ത മകനായിരുന്നു. മൂത്ത മകൻ പങ്കുവെച്ച വിവരത്തോടെയാണ് ഭാര്യയും വിദേശത്തായിരുന്ന ഭർത്താവും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. കാമുകനെ യുവതി പതിവായി വീഡിയോ കോൾ ചെയ്യുന്നത് ഇവരുടെ മൂത്ത മകനായ 17 വയസുകാരൻ കാണുകയും അത് അച്ഛനെ അറിയിക്കുകയുമായിരുന്നു.
ഇതേപ്പറ്റി ദമ്പതികൾ തമ്മിൽ തർക്കവും വഴക്കും ആദ്യം ഫോണിലൂടെ ആയിരുന്നു. പിന്നീട് നാട്ടിലെത്തിയ അച്ഛൻ കുട്ടികളെയും കൂട്ടി ഗൾഫിലേക്ക് പോയി. ഇവിടെ വച്ചാണ് ഇളയ മകനായ 14 കാരൻ അമ്മ തന്നോട് കാട്ടിക്കൂട്ടിയ കാര്യങ്ങൾ അച്ഛനോട് വെളിപ്പെടുത്തുന്നത്. തുടർന്ന് ഇവർ മൂവരും ചേർന്ന് നാട്ടിലെത്തി ചൈൽഡ്ലൈനിനെ സമീപിച്ചു. ചൈൽഡ്ലൈൻ പ്രവർത്തകർ കുട്ടിയ്ക്ക് കൗൺസലിംഗ് നൽകുകയും മൊഴി രേഖപ്പെടുത്തുകയും ആയിരുന്നു പിന്നെ. അച്ഛനോട് പറഞ്ഞ കാര്യങ്ങൾ തന്നെ കുട്ടി ചൈൽഡ്ലൈൻ പ്രവർത്തകരോടും പറഞ്ഞതോടെ, ചൈൽഡ്‌ലൈൻ പ്രവർത്തകർ കടയ്ക്കാവൂർ പൊലീസിൽ പരാതിനൽകുകയായിരുന്നു. തുടർന്ന് അമ്മ അറസ്റ്റിലായി. കുട്ടികളുടെ അമ്മയുടെ പേരിൽ പോക്‌സോ കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം,താൻ മകനോട് തെറ്റായി ഒരു രീതിയിലും പെരുമാറിയിട്ടില്ല എന്നാണ് യുവതി പോലീസിനോട് പറയുന്നത്. നിലവിൽ റിമാൻഡിലായ ഇവർ ഇപ്പോൾ അട്ടകുളങ്ങര വനിതാ ജയിലിലാണ് കഴിയുന്നത്. ഇക്കഴിഞ്ഞ 2020 ഡിസംബർ 28 നാണ് മകനെ പീഡിപ്പിച്ച കുറ്റത്തിന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.