Latest NewsNationalNewstechnology

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അദ്ധ്യായം; ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തി

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ സ്വർണ്ണഅക്ഷരങ്ങളിൽ എഴുതപ്പെടുന്ന നേട്ടമാണ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും സംഘവും നേടിയത്. 18 ദിവസത്തെ ദൗത്യത്തിനുശേഷം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നാലം​ഗ സംഘം തിരികെയെത്തി.
സ്പേസ് എക്‌സ് ഒരുക്കിയ ക്രൂ ഡ്രാഗൺ പേടകം, ഇന്ത്യന്‍ സമയം വൈകീട്ട് 3 മണിയോടെ തെക്കൻ കാലിഫോർണിയ തീരത്തെ പസഫിക് മഹാസമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങിയത്. ദൗത്യത്തിലെ എല്ലാ അംഗങ്ങളും സുരക്ഷിതരാണ്.

ആക്സിയം 4 ദൗത്യത്തിലെ ഈ തിരിച്ചുവാപസിന്റെ ഭാഗമായി, ജൂലൈ 15-ന് വൈകീട്ട് 4.45ന് പേടകം ബഹിരാകാശ നിലയവുമായി ബന്ധം വിച്ഛേദിച്ചു. ഏകദേശം 22.5 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിലാണ് ഇവർ ഭൂമിയിലെത്തിയത്.

14 ദിവസത്തെ ദൗത്യത്തിനായി ജൂണ്‍ 26ന് സ്‌പേസ് എക്‌സ് പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സംഘം 18 ദിവസം ബഹികാരാശത്ത് ചിലവിട്ടശേഷമാണ് മടങ്ങിയെത്തിയത്. പെഗ്ഗി വിറ്റ്‌സണ്‍ (മിഷൻ കമാൻഡർ), ശുഭാംശു ശുക്ല, സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി, ടൈബോർ കാപു എന്നിവരടങ്ങിയവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല ചരിത്രം സൃഷ്ടിച്ചു. രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശം കാണുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം. ബഹിരാകാശ ശാസ്ത്രത്തിലും, അന്താരാഷ്ട്ര സഹകരണ പദ്ധതികളിലും ഇന്ത്യയുടെ പങ്കാളിത്തം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ ദൗത്യ വിജയത്തിലേക്ക് ഇന്ത്യ എത്തിയത്.

Tag: A new chapter in India’s space history; Shubhamsu Shukla and his team reach Earth

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button