പുതിയൊരു വാഹനം കൂടി സൗബിന് ഷാഹിറിന്റെ ഗാരിജില്‍

രജനിയുടെ ചിത്രമായ ‘കൂലി’യിലൂടെ തമിഴകത്തിന്റെ ഹൃദയത്തില്‍ ഇടം പിടിച്ച സൗബിന് ഷാഹിര്‍ ആഘോഷങ്ങള്‍ക്ക് മാറ്റേകാന്‍ പുതിയൊരു വാഹനം കൂടി ഗാരിജിലെത്തിച്ചിരിക്കുകയാണ്. ബി എം ഡബ്ള്യു എക്സ് എം ആണ് സൗബിന്റെ ഗാരിജിലെത്തിയ ആ പുതിയ ആഡംബര വാഹനം. എകദേശം 2.6 കോടി രൂപയാണ് ബിഎംഡബ്ല്യവിന്റെ ഈ കരുത്തന് എസ്യുവിയുടെ എക്സ്ഷോറൂം വില. ബിഎംഡബ്ല്യു വാഹനനിരയിലേക്കു 2022 ല്‍ അവതരിപ്പിച്ച മോഡലാണ് എക്സ്എം. 4.4 ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തിനു കരുത്തേകുന്നത്. 653 ബിഎച്ച്പി കരുത്തും 650 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. 25.7 സണവ ബാറ്ററിയുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനവും ഇതിലുണ്ട്. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ്, ഐ ഡ്രൈവ് 8 സോഫ്റ്റ്വെയര് നല്‍കിയിട്ടുള്ള 14.9 ഇഞ്ച് വലിപ്പത്തില്‍ ഒരുങ്ങിയിട്ടുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള് സിസ്റ്റം എന്നിങ്ങനെ നീളുന്നു ഇന്റീരിയറില്‍ നല്‍കിയിട്ടുള്ള ആഡംബര ഫീച്ചറുകള്‍.കുടുംബവുമായി ഒന്നിച്ചാണ് പുതുവാഹനത്തിന്റെ ഡെലിവറി സൗബിന് സ്വീകരിച്ചത്.