സൗഹൃദം അതിര് വിട്ടു, 18കാരൻ മർദ്ദിച്ചു, നെയ്യാറ്റിൻകരയിൽ ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി.

തിരുവനന്തപുരം /സൗഹൃദം വഴിവിട്ടു ആൺസുഹൃത്ത് രക്ഷിതാക്കൾ ഇല്ലാത്ത സമയം വീട്ടിലെത്തി, മർദ്ദനമേറ്റ ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി. നെയ്യാറ്റിൻകരയ്ക്ക് അടുത്ത് അതിയന്നൂരിൽ നടന്ന സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മരിച്ച പെൺകുട്ടിയുടെ വീട്ടിലെത്തിയ ആൺസുഹൃത്തിനെ നെയ്യാറ്റിൻകര പൊലീസ് അന്വേഷിക്കുകയാണ്. ആൺ സുഹൃത്ത് എന്തിനെയാണ് വീട്ടിലെത്തിയതെന്നും, എന്തിനെയാണ് ഇരുവരും തമ്മിൽ തർക്കവും വഴക്കും ഉണ്ടായതെന്നതും ആണ് പോലീസ് തേടുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയുടെ 18 കാരൻ ആൺ സുഹൃത്ത് കൊടങ്ങാവിള സ്വദേശി പെൺകുട്ടിയുടെ വീട്ടിലെത്തുന്നത്. ആ സമയത്ത് പെൺകുട്ടിയെ കൂടാതെ സഹോദരി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. യുവാവുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരിയും സുഹൃത്തും ചേർന്ന് വാതിൽ തകർത്ത് അകത്ത് കടന്നു നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പെൺകുട്ടി മരിച്ചത് സ്ഥിരീകരിച്ചതോടെ ആൺ സുഹൃത്ത് മുങ്ങി.തുടർന്ന് പെൺകുട്ടിയെ 18കാരനായ ആൺ സുഹൃത്ത് മർദിച്ചുവെന്ന് സഹോദരി ആരോപണം ഉന്നയിച്ചു. പൊലീസിലും പെൺകുട്ടി ഈ മൊഴി നൽകി. കേസെടുത്ത നെയ്യാറ്റിൻകര പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരുകയാണ്. പെൺകുട്ടിയുടെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)