സഞ്ചാര സ്വാതന്ത്ര്യത്തിന് ധർണ നടത്തി.

അന്തർ സംസ്ഥാന യാത്രക്ക് താൽക്കാലിക പാസ്സ് അനുവദിക്കുക, തമിഴ് നാട് -കേരള അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്ക് സ ഞ്ചാരസ്വാതന്ത്ര്യം ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള മാനില തമിഴ് പ്രൊട്ടക്ഷൻ കൗൺസിൽ നടുപ്പുണി ചെക്ക് പോസ്റ്റിനു സമീപം പ്രതിഷേധ ധർണ്ണ നടത്തി. പാലക്കാട് ജില്ലയിലെ കേരള – തമിഴ്നാട് അതിർത്തി പഞ്ചായത്തുകളിലെ ജനങ്ങൾക്കു് ജോലി, കച്ചവടം, മറ്റു തൊഴിലുകൾ ചെയ്യുന്നതിനും, കൃഷി മേഖലയുമായിട്ടുള്ള പ്രവർത്തികൾ നടത്തുന്നതിനും, ബന്ധുമിത്രാദികളെ സന്ദർശിക്കുന്നതിനും കേരള- തമിഴ് നാട് സംസ്ഥാന സർക്കാരുകളുടെ യാത്രാഅനുമതി അനവദിക്കണമെന്നും അതിർത്തി ചെക്ക് പോസ്റ്റ് വഴി സാധാരണക്കാരെയും കൂലി പണിയും മറ്റു തൊഴിലുകളും ചെയ്യുന്നവരേയും അതിർത്തി കടത്തിവിടണമെന്നും കേരള സ്റ്റേറ്റ് തമിഴ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ധർണ കേരള മാനില തമിഴ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം പേച്ചി മുത്തു ഉൽഘാടനം ചെയ്തു.