മലയാള സിനിമയ്ക്ക് അഭിമാന നിമിഷം ; ദാദാ സാഹേബ് ഫാൽകെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ
‘പൂക്കാലത്തിലൂടെ വിജയരാഘനും ‘ഉള്ളൊഴുക്കിലൂടെ ഉർവശിയും മികച്ച സഹനടനും, നടിയ്ക്കുമുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങി

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ അംഗീകാരമായ ദാദാ സഹേബ് ഫാൽക്കേ പുരസ്കാരം മലയാളത്തിന്റെ അഭിമാന താരമായ മോഹൻലാൽ രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങി. 71ാ മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ദാദാ സാഹേബ് ഫാൽക്കേ അവാർഡും വിതരണം ചെയ്തു. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജേതാക്കൾ പുരസ്കാരം ഏറ്റുവാങ്ങി. പുരസ്‌കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ ‘ലാലേട്ടൻ’ എന്ന് അഭിസംബോധന ചെയ്താണ് എംഐബി സെക്രട്ടറി സഞ്ജയ് ജാജു സ്വാഗതം ആശംസിച്ചത്
‘പൂക്കാലത്തിലൂടെ വിജയരാഘനും ‘ഉള്ളൊഴുക്കിലൂടെ ഉർവശിയും മികച്ച സഹനടനും, നടിയ്ക്കുമുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്‌ത ‘ഉള്ളൊഴുക്ക്’ ആണ് മികച്ച മലയാളചിത്രം. ‘പൂക്കാല’ത്തിലൂടെ മിഥുൻ മുരളി മികച്ച എഡിറ്ററായി. ‘2018’ എന്ന ചിത്രത്തിലൂടെ മോഹൻദാസ് മികച്ച പ്രൊഡക്ഷൻ ഡിസൈനറിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്‍കാരം ഷാരൂഖ് ഖാൻ ഏറ്റുവാങ്ങി. ‘ട്വൽത്ത് ഫെയിൽ’ ചിത്രത്തിലൂടെ വിക്രാന്ത് മാസി ഷാരൂഖിനൊപ്പം അവാര്‍ഡ് പങ്കിട്ടു. മികച്ച നടിയ്ക്കുള്ള പുരസ്കാരം റാണി മുഖർജി ഏറ്റുവാങ്ങി. ‘മിസിസ് ചാറ്റർജി വേഴ്‌സസ് നോർവേ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.
A proud moment for Malayalam cinema; Mohanlal receives the Dadasaheb Phalke Award.