മദ്യവും മയക്ക് മരുന്നും അടക്കം പതിവായി നടന്നു വന്ന നിശാപാർട്ടി, സി പി ഐ നേതാവിനെ പലതവണ താക്കീത് ചെയ്തിരുന്നു, പിന്നിൽ മയക്ക് മരുന്ന് ലോബിയെന്നു സംശയം.

മൂന്നാർ / വാഗണിലെ സി പി ഐ നേതാവും ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി കുറ്റിക്കാടിന്റേ ഉടമസ്ഥതയി ലുള്ള റിസോർട്ടിൽ നിശാപാർട്ടി നടത്തുക പതിവായിരുന്നു. നിശാ പാർട്ടി നടക്കുമ്പോൾ സർവ്വ സന്നാഹങ്ങളുമായി റിസോർട്ട് റെയ്ഡ് ചെയ്ത പോലീസ് എൽ എസ് ഡി, സ്റ്റാമ്പ്, ഹെറോയിൽ, കഞ്ചാവ് എന്നിവ പിടിച്ചെടുത്തിരുന്നെങ്കിലും, ഇതേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ചോദിക്കുമ്പോൾ പരിശോധന തുടരുകയാണെന്ന് മറുപടിയാണ് പറയുന്നത്. സംഭവത്തിനു പിന്നിൽ മയക്ക് മരുന്ന് ലോബിയാണോ എന്നാണ് പോലീസ് സംശയിക്കുന്നതിനിടെ,
വാഗമൺ നിശാ പാർട്ടിയുടെ സംഘാടകരായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിശാ പാർട്ടിക്കായി റിസോർട്ട് ബുക്ക് ചെയ്‌തത് കൊച്ചി സ്വദേശിയായ ഏണസ്‌റ്റാണെന്ന് പൊലീസ് പറയുന്നു. കഞ്ചാവ്, പത്ത് ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്ത സംഭവത്തിൽ ഔദ്യോഗിക വിശദീകരണത്തിന് തയ്യാറാകാതെ പോലീസ് ഒഴിഞ്ഞു മാറുന്നത് കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം കരുതാൻ.
മയക്കു മരുന്ന് മായുള്ള ബന്ധം ഒഴിവാക്കാനുള്ള ശ്രമമാണ് മുഖ്യമായും നടക്കുന്നത്. മയക്കു മരുന്ന് ലോബിയുമായി ബന്ധമുള്ളവരാണ്നിശാപാർട്ടിക്ക് പിന്നിലെന്ന സത്യം പുറത്ത് വന്നാൽ അത് സർക്കാരിന് ചീത്തപ്പെടരുണ്ടാകുമെന്ന ആശയക്കുഴപ്പവും പോലീസിൽ ഉണ്ടാക്കിയിട്ടുണ്ട്.
ജന്മദിന ആഘോഷത്തിന് എന്ന പേരിൽ മൂന്ന് മുറികൾ ബുക്ക് ചെയ്‌താണ് സംഘം റിസോർട്ടിലേക്ക് കടന്നുകൂടിയതെന്നാണ് ഉടമയുടെ ന്യാനീകരണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അറുപതോളം പേരാണ് ഇവിടെ പിടിക്കപ്പെട്ടിരി ക്കുന്നത്.
ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറ്റിക്കാടിന്റേതാണ് റിസോർട്ട്.സി പി ഐ പ്രാദേശിക നേതാവായ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് സി പി ഐ ജില്ലാ നേതാക്കൾ പ്രതികരി ച്ചിരിക്കുന്നത്. മുമ്പും ഇവിടെ സമാന രീതിയിൽ പാർട്ടികൾ നടന്നിട്ടുണ്ട്. ആ വിവരം പൊലീസിന് അറിയാവുന്നതാണ്. അന്നൊക്കെ പൊലീസ് പിടിക്കുകയും ഉടമയെന്നു പറയുന്ന സി പി ഐ നേതാവിനെ താക്കീത് നൽകി വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. ഞയാറാഴ്ച രാത്രി എട്ടരയോടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റിസോർട്ടിൽ റെയ്ഡ് നടക്കുന്നത്. വിവിധ സ്റ്റേഷനുകളിലെ പൊലീസിനെ വിളിച്ചു വരുത്തിയായിരുന്നു റെയ്ഡ്. ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പെടെയുളള സംഘമാണ് പിടിയിലായിലായത്. ഭാര്യ ഭർത്താക്കന്മാരെ കൂടാതെ പെൺകുട്ടികളും, യുവാക്കളും ഒക്കെ റെയ്‌ഡിൽ കുടുങ്ങിയിട്ടുണ്.