Editor's ChoiceKerala NewsLatest NewsLocal NewsNationalNews
എ.സമ്പത്ത് 5 മാസമായി നാട്ടില്‍ തന്നെ, വീട്ടിലിരുന്ന് ശമ്പളമായി വാങ്ങിയത് 3.28 ലക്ഷം രൂപ.

ദല്‍ഹിയിൽ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി എ.സമ്പത്ത് കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ വീട്ടിലിരുന്ന് ശമ്പളമായി കൈപ്പറ്റിയത് 3.28 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ സമ്പത്ത് നാട്ടിലാണ്. ഏപ്രില്‍ മുതല്‍ ജോലിയില്‍ ഹാജരായതിന്‍റേയും അവധിയില്‍ പ്രവേശിച്ചതിന്‍റേയും വിവരങ്ങള്‍ ലഭ്യമല്ല എന്നാണ് കേരളാ ഹൗസിന്‍റെ മറുപടിയിൽ പറയുന്നത്.