എല്‍ഐസിയില്‍ കണ്ണും നട്ടിരിക്കുന്ന ചൈനയ്ക്ക് തിരിച്ചടി
മുംബൈ: ഇന്ത്യയിലെ പൊതുമേഖല കമ്പനിയായ ലൈഫ് ഇന്‍ഷ്വറന്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഓഹരി പങ്കാളിത്തം സ്വപ്‌നം കണ്ട ചൈനയ്ക്ക് തിരിച്ചടി. നടപ്പ് സാമ്പത്തിക വര്‍ഷം ഐപിഒയുമായെത്തുന്ന എല്‍ഐസിയുടെ ഓഹരികള്‍ വാങ്ങാനുള്ള ചൈനീസ് ആഗ്രഹം മുന്നില്‍ കണ്ട് ചില നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ചൈനീസ് നിക്ഷേപകരെ അടുപ്പിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും.
ചൈനയില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്ത്യയില്‍ ഏതുവിധേനയെങ്കിലും തങ്ങളുടെ സാന്നിധ്യം നിലനിര്‍ത്താനുള്ള പെടാപ്പാടിലാണ് ചൈന. അതിര്‍ത്തി തര്‍ക്കം രൂക്ഷമായപ്പോള്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അപ്രഖ്യാപിതമായും അല്ലാതെയും വിലക്കേര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പ്രതികരിച്ചത്. രാജ്യത്തെ തന്ത്രപ്രധാന മേഖലകളിലും കമ്പനികളിലും ചൈനീസ് നിക്ഷേപം തടയുന്നതിന് ഇതിനകം സര്‍ക്കാര്‍ നടപടികളെടുത്തിരുന്നു. എല്‍ഐസിക്ക് ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ 60 ശതമാനം വിപണിവിഹിതവുമുണ്ട്.
മൊത്തം ആസ്തി 500 ബില്യണ്‍ ഡോളറിലേറെയാണ്. നിലവിലെ നിയമപ്രകാരം വിദേശികള്‍ക്ക് എല്‍ഐസിയില്‍ നിക്ഷേപിക്കാനാവില്ല. അതേസമയം നിയമഭേദഗതിയിലൂടെ വിദേശ നിക്ഷേപകരെക്കൂടി പങ്കാളികളാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഐപിഒയുടെ 20ശതമാനംവരെ നിക്ഷേപമാകും ഇവര്‍ക്ക് പരമാവധി അനവദിക്കുക. അതില്‍ ചൈനീസ് പൗരന്മാര്‍ക്കോ കമ്പനികള്‍ക്കോ പങ്കെടുക്കാനാവാത്ത തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഐപിഒ അനുമതി നല്‍കുക.