രാജ്യത്തെ വാഹനങ്ങൾക്കെല്ലാം ഇനി ഒരൊറ്റ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്.

ന്യൂഡൽഹി / രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും ഇനി ഒരൊറ്റ രീതിയിലുള്ള പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരുന്നു. പൊല്യൂഷൻ അണ്ടർ കണ്‍ട്രോൾ– പിയുസി എന്ന പേരിലായിരിക്കും ഇത്. കേന്ദ്ര ഗതാഗത മന്ത്രാലയം ഇതിനായി പ്രധാന വിവരങ്ങൾ അടങ്ങിയ ക്യുആർ കോഡും വാഹനങ്ങൾക്കായി രൂപപ്പെടുത്തു മെന്നും ഒരു ദേശീയ മാധ്യമം ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദേശീയ റജിസ്റ്ററും പിയുസി ഡേറ്റ ബേസും തമ്മിൽ ഇതിനായി ബന്ധിപ്പിക്കും. വാഹന ഉടമകൾക്ക് എസ്എംഎസ് ആയി വിവ രങ്ങൾ കൈമാറുന്നതും പദ്ധതിയുണ്ട്. സെൻട്രൽ മോട്ടോർ വെഹി ക്കിൾ റൂൾസിൽ കാതലായ മാറ്റങ്ങൾ വരുത്താൻ കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നു. വിഷയത്തിൽ നിർദേശങ്ങളും എതിർപ്പുകളും അറിയിക്കാമെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിനൊപ്പം ആർസിയിൽ നോമിനിയെയും നിർദേശിക്കാനല്ല സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാം. നോമിനി, ഉടമാവകാശം, രേഖകളുടെ അടിസ്ഥാനത്തിൽ നോമിനിയെ നിർദേശിക്കുന്നത് എന്നിവയുമായി ബന്ധപ്പെട്ട മോട്ടർ വാഹന നിയമത്തിലെ 47, 55, 56 വ്യവസ്ഥകളിൽ ഭേദഗതി വരുത്താനും തീരുമാനിച്ചിട്ടുണ്ട്.