HealthKerala NewsLatest NewsPoliticsUncategorized

മാസ്‌ക് പേരിനുമാത്രം: ആരോഗ്യമന്ത്രിയുടെ അദാലത്തിൽ ഗുരുതര കൊറോണ പ്രോട്ടോക്കോൾ ലംഘനം

തളിപ്പറമ്പ് (കണ്ണൂർ): ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കെടുത്ത അദാലത്തിൽ കൊറോണ പ്രോട്ടോക്കോൾ ലംഘനം. പ്രോട്ടോക്കോൾ പാലിക്കണമെന്ന് സർക്കാർ നിർദേശിക്കുമ്പോൾ തന്നെയാണ് ആരോഗ്യമന്ത്രിയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘനം നടന്നത്.

ഇന്ന് തളിപ്പമ്പിൽ നടക്കുന്ന മന്ത്രിയുടെ അദാലത്തിൽ മാസ്‌ക് ധരിച്ചിരുന്നു എന്നതല്ലാതെ മറ്റൊരു പ്രോട്ടോക്കോളും പാലിക്കാതെയാണ് നൂറുകണക്കിനു പേർ ഇവിടെ തടിച്ചുകൂടിയത്. പങ്കെടുക്കാനെത്തുന്നവർക്ക് കസേരകളിട്ട് സ്ഥലമൊരുക്കിയിട്ടുണ്ട്. എന്നിട്ടും അതിനു പുറത്ത് ആൾക്കാർ കൂട്ടംകൂടി നിൽക്കുകയും തിക്കിത്തിരക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

ആരോഗ്യ മന്ത്രി ഉൾപ്പെടെ മൂന്നു മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കുന്ന പരിപാടി ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രായമുള്ളവരും കുട്ടികളും അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കാനായി എത്തുന്നുണ്ട്. കൂടിനിൽക്കുന്നവരെയും തിക്കിത്തിരക്കുന്നവരെയും നിയന്ത്രിക്കാൻ ഒരു സംവിധാനവും ഒരുക്കിയിട്ടില്ലെന്നതും വിമർശനത്തിന് ഇടയാക്കുന്നു. സമാനമായ രീതിയിൽത്തന്നെയാണ് കഴിഞ്ഞ ദിവസം ഇരിട്ടിയിലും കണ്ണൂരിലും പരിപാടികൾ നടന്നത്.

കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കണ്ണൂരിലെത്തിയപ്പോൾ ജനക്കൂട്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പോലീസ് കേസെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button