entertainmentinternational newskeralaKerala NewsNational
മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകം;നേട്ടങ്ങൾ വരും തലമുറകളെ പ്രചോദിപ്പിക്കട്ടെ; മോഹൻലാലിനെ അഭിനന്ദിച് പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണ് മോഹന്‍ലാലെന്ന് മോദി എക്‌സില്‍ കുറിച്ചു. പതിറ്റാണ്ടുകളുടെ അഭിനയപാടവം, മലയാള സിനിമാ, നാടക മേഖലയെ നയിക്കുന്ന വെളിച്ചം, കേരള സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിത്വം എന്നെല്ലാമാണ് പ്രധാനമന്ത്രി മോദി അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ നേട്ടങ്ങള്‍ വരും തലമുറകളെ പ്രചോദിപ്പിക്കട്ടെ. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും ലാൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
Tag : A symbol of excellence and diversity; may the achievements inspire future generations; the Prime Minister congratulates Mohanlal.