കൂറ്റനാട്ടെ യുവാവ് ആക്രി വിറ്റത് 500 രൂപയ്ക്ക്; പിഴ ലഭിച്ചത് 5,000 രൂപയും

പാലക്കാട് : കൂറ്റനാടിൽ യുവാവ് പ്ലാസ്റ്റിക് സഞ്ചികളും വീട്ടിലെ പഴയ സാധനങ്ങളുമെല്ലാം ഉള്‍പ്പെടെ അഞ്ച് ചാക്ക് സാധങ്ങൾ ഏക്കറിക്ക് വിറ്റു. എന്നാല്‍, ആക്രിക്കാര് ഈ സാധനങ്ങള്‍ പൊതുവഴിയില്‍ തള്ളിയതോടെ പഞ്ചായത്തില്‍ നിന്ന് 5,000 രൂപയുടെ പിഴയാണ് ഇയാള്‍ക്ക് ഒടുക്കേണ്ടി വന്നത്.സാധനങ്ങള്‍ കൊടുത്ത് കുറെ ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് വീട്ടിലേക്ക് നാഗലശ്ശേരി പഞ്ചായത്തിലെ ആരോഗ്യശുചിത്വ വിഭാഗം ഉദ്യോഗസ്ഥന്റെ ഫോണ്‍സന്ദേശം വന്നത്. നിങ്ങളുടെ നഷ്ടപ്പെട്ട എടിഎം കാര്‍ഡ് കിട്ടിയിട്ടുണ്ടെന്നും നേരിട്ടെത്തിയാല്‍ തിരിച്ചുതരാമെന്നും ഉദ്യോഗസ്ഥര്‍ യുവാവിനെ അറിയിചു. ഉദ്യോഗസ്ഥര്‍ അയച്ചുനല്‍കിയ ലൊക്കേഷന്‍ പ്രകാരം യുവാവുബ സ്ഥലത്തെത്തിയപ്പോഴാണ് ആക്രിക്കാരനുവിറ്റ പഴയ സാധനങ്ങളെല്ലാം 11-ാം വാര്‍ഡിലെ മാണിക്യാംകുന്ന് പൊറ്റയുടെ സമീപത്തുള്ള തോട്ടില്‍ കുന്നുകൂടിക്കിടക്കുന്നതു കണ്ടത്. പഴയ സാധനങ്ങള്‍ കൊടുത്തതില്‍ അറിയാതെപെട്ടതാണ് എടിഎം കാര്‍ഡെന്നും അവയില്‍ നല്ലതെല്ലാമെടുത്ത് ചിതലുപിടിച്ച വസ്തുക്കള്‍ വാങ്ങിയവര്‍ പൊതുസ്ഥലത്ത് തള്ളിയതാകാമെന്നും യുവാവ് പറഞ്ഞു. എന്നാല്‍, തോട്ടിലെ ജലവും പരിസരവും മലിനപ്പെടുത്തിയതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ യുവാവിന് പിഴ ചുമത്തുകയായിരുന്നു. യുവാവ് പിഴ തുകയായ 5,000 രൂപ രൂപ അടയ്ക്കുകയും ചെയ്തു.
Tag :A young man from Kootanattu sold a sculpture for 500 rupees; the fine received was 5,000 rupees.