കൊല്ലത്ത് സാമ്പത്തിക ഇടപാടുകളിലെ തർക്കത്തെ തുടർന്ന് തട്ടിക്കൊണ്ട് പോയ യുവാവിനെ മോചിപ്പിച്ചു ; 4പേർ കസ്റ്റഡിയിൽ
തൃശൂർ സ്വദേശി ആരോമലിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്

ശൂരനാട്: കൊല്ലത്ത് യുവാവിനെ ആക്രമിച്ച് തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ശൂരനാട് സ്വദേശികളായ നാല് പേരാണ് പോലീസ് കസ്റ്റഡിയിൽ. ഇരവിപുരം പൊലീസാണ് പ്രതികളെ പിടികൂടിയത്. തൃശൂർ സ്വദേശി ആരോമലിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. ആരോമലിനെ പൊലീസ് മോചിപ്പിച്ചു.
സമാനമായ മറ്റൊരു സംഭവത്തിൽ തൃശ്ശൂർ കുന്നംകുളത്ത് വ്യക്തി വൈരാഗ്യത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഘത്തിലെ മൂന്ന് പേർ അറസ്റ്റിലായി. 9 പേർ ഇനിയും പിടിയിലാകാനുണ്ട്. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ ഹിലാൽ, സംഗീത്, രഞ്ജിത്ത് എന്നിവരാണ് കുന്നംകുളം പൊലീസിന്‍റെ പിടിയിലായത്. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ 25കാരൻ അരുണിനെയാണ് തട്ടിക്കൊണ്ടുപോയശേഷം ക്രൂരമായി മർദിച്ചത്.
A young man who was abducted due to a dispute in financial transactions was rescued; 4 people are in custody.