ജയിലിലേയ്ക്ക് മൊബൈൽ ഫോൺ എറിഞ്ഞു നല്‍കുന്നതിനിടെ യുവാവ് പിടിയിൽ;പിന്നാലെ പുകയില ഉല്പന്നങ്ങളും

കണ്ണൂര്‍: ജയിലിലേക്ക് ഫോണ്‍ എറിഞ്ഞ് നല്‍കുന്നതിനിടെ ഒരാള്‍ പിടിയിലായി.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.സ്‌പെഷ്യല്‍ സബ് ജയിലിന്റെ പിന്‍ഭാഗത്തൂടെ കടന്ന് സെൻട്രൽ ജയിലിന്റെ മതിലിന് സമീപംപനങ്കാവ് സ്വദേശി കെ അക്ഷയാണ് മൊബൈൽ ഫോൺ വലിച്ചെറിയാൻ ശ്രമം നടത്തിയത്.അവിടെയുണ്ടാരുന്ന വാര്‍ഡന്മാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ പിടികൂടുകയായിരുന്നു.തുടർന്ന് കെ.അക്ഷയ്യിനെ പരിശോധനയ് വിധേയനക്കുമ്പോൾ പുകയില ഉത്പന്നങ്ങളും പിടികൂടിയിരുന്നു.തുടർന്ന് ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി.ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. എന്നാല്‍ വാര്‍ഡന്മാര്‍ എത്തിയതോടെ രണ്ട് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
tag: A youth was arrested while attempting to throw a mobile phone into the jail; later, tobacco products were also discovered.