CrimeDeathKerala NewsLatest NewsLocal NewsNews
കാസർകോട് ജില്ലയിലെ കുമ്പളയിൽ യുവാവ് കുത്തേറ്റ് മരിച്ചു.

കാസർകോട് ജില്ലയിലെ കുമ്പളയിൽ നായ്കാപ്പ് സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു. നായ്കാപ്പ് സ്വദേശി ഹരീഷ് ആണ് മരിച്ചത്. ഓയിൽ മില്ലിൽ ജീവനക്കാരനായ ഹരീഷ് തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുത്തേൽക്കുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. മുറിവുകളോടെ വീണുകിടന്ന ഹരീഷിനെ നാട്ടുകാരും പൊലീസും ചേർന്നാണ് കാസർകോട് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.