indiaLatest NewsNationalNews

ആധാർ കാർഡ് പൗരത്വത്തിന്റെ തെളിവല്ല: സുപ്രീം കോടതി

ആധാർ കാർഡിനെ പൗരത്വത്തിന്‍റെ അന്തിമ തെളിവായി കണക്കാക്കാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരിയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആധാറിനെ വിവിധ സേവനങ്ങൾക്ക് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെങ്കിലും, പൗരത്വം നിർണയിക്കാൻ അത് മാത്രം മതിയല്ലെന്നും, അതിന് കൃത്യമായ പരിശോധന ആവശ്യമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.

ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. വോട്ടർ പട്ടിക പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെങ്കിൽ, അത്തരം നടപടിയെ തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി. നിയമവിരുദ്ധത തെളിഞ്ഞാൽ തീവ്ര പരിഷ്കരണം റദ്ദാക്കുമെന്നും, വോട്ടർ പട്ടികയിൽ നിന്ന് അനധികൃതമായി ഒഴിവാക്കപ്പെട്ടാൽ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

1950ന് ശേഷം ഇന്ത്യയിൽ ജനിച്ചവർ എല്ലാവരും ഇന്ത്യൻ പൗരന്മാരാണെന്നും, എന്നാൽ ഇപ്പോഴത്തെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടെന്നും ഹർജിക്കാരുടെ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ പൗരത്വം നിശ്ചയിക്കുന്ന ഏജൻസിയായി മാറ്റരുതെന്നുമാണ് ഹർജിക്കാരുടെ വാദം.

Tag: Aadhaar card is not proof of citizenship: Supreme Court

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button