ആധാർ കാർഡുകൾ തപാൽ ജീവനക്കാരിയുടെ ഭർത്താവ് മദ്യം വാങ്ങാൻ തൂക്കി വിറ്റത്

തിരുവനന്തപുരം / കാട്ടാക്കടയിലെ ആക്രിക്കടയിൽ ആധാർ കാർഡുകൾ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ തപാൽ വകുപ്പിലെ ജീവനക്കാരിയുടെ ഭർത്താവ്. ജീവനക്കാരിയുടെ ഭർത്താവിന് മദ്യം വാങ്ങാൻ ചില്ലറ തികയാതെ വന്നപ്പോൾ ഭാര്യ നാട്ടുകാർക്ക് വിതരണം ചെയ്യനായി കൊണ്ട് വെച്ചിരുന്ന തപാൽ ഉരുപ്പടികൾ ആക്രിക്കടയിൽ തൂക്കി വിറ്റു കാശാക്കുകയായിരുന്നു.
ആധാരക്കാർഡുകളെ കൂടാതെ വിവിധ മേല്‍വിലാസക്കാർക്ക് ഭാര്യ വിതരണം ചെയ്യേണ്ടിയിരുന്ന ബാങ്ക്, ഇൻഷുറൻസ് കമ്പനി രേഖകളും ഇയാൾ മദ്യം വാങ്ങാൻ കാശിനായി കൊണ്ടുപോയി തൂക്കി വിൽക്കുകയായിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് പേപ്പറുകളും സുപ്രധാന രേഖകളും വിൽക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് തപാൽ ജീവനക്കാരിക്കെതിരെയും ഭർത്താവിനെതിരെയും കേസെടുത്തിട്ടുണ്ട്. സദാശിവന്റെ ആക്രിക്കടയിൽ കിലോക്കണക്കിന് ആക്രിക്കെട്ടുകളുടെ കൂട്ടത്തിൽ ആധാർ രേഖകളുടെ കെട്ടും കണ്ടെത്തുകയായിരുന്നു.
കടഉടമ പേപ്പറുകൾ തരം തിരിക്കുന്നതിനിടെയാണ് കാർഡുകൾ കാണുന്നത്. തുടർന്ന് വിവരം കാട്ടാക്കട പോലീസിൽ അറിയിക്കുകയായിരുന്നു. കരംകുളത്ത് ഭാഗത്ത് വിതരണം ചെയ്യാനുള്ള രേഖകളാണ് തപാൽ ഉരുപ്പടികളെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് അന്വേഷിച്ച് വീട്ടിൽ എത്തുമ്പോൾ മദ്യപിച്ചെത്തിയ ഭർത്താവാണ് പേപ്പറുകൾ ആക്രിക്കടയിൽവിറ്റതെന്ന് തപാലാപ്പീസ് ജീവനക്കാരി പോലീസിനോട് പറയുക ഉണ്ടായി.